പഠിക്കുമ്പോൾ നാം പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം ആത്മവിശ്വാസമില്ലായ്മയാണ്. ഏതു തരത്തിലുമുള്ള പരീക്ഷയെയും തയ്യാറെടുപ്പോടെ നേരിടാൻ മാനസികമായി ശക്തി സംഭരിക്കണം. ആത്മവിശ്വാസം തീരെ കുറയാതെ ശ്രദ്ധിക്കുക. ലക്ഷ്യം മാത്രമേ മുന്നിൽ കാണാവൂ. ലക്ഷ്യത്തിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കുന്ന മറ്റു ചിന്തകൾക്കും പ്രവൃത്തികൾക്കും ഇടം കൊടുക്കാതിരിക്കുക.
ഇതൊരു പ്രധാന കർമമാണെന്നും ഇതിന്റെ ഫലം ജീവിതകാലം മുഴവൻ ലഭിക്കേണ്ടതാണെന്നുമുള്ള വിചാരം എപ്പോഴും മനസ്സിൽ ഓർക്കുക. സ്വയം മനസ്സിനെ പാകപ്പെടുത്തിയാൽ പൂർണ്ണമനസ്സോടെ പരീക്ഷയെ നേരിടാനാകും. ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനം. അത് ഉയർത്തുന്നതാവണം തയ്യാറെടുപ്പ്.