സൈബർ ലോകത്ത് വ്യക്തിക്കും സ്ഥാപനങ്ങൾക്കും സർക്കാരിനും സുരക്ഷാ പ്രതിസന്ധികൾ ഉണ്ടാകുവാനും അവ കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ്‌വെയർ വിദഗ്ധരാണ് ഹാക്കർമാർ. ഹാക്കിങിന് നിയമപരമായും ധാർമികപരമായും രാജ്യത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൈബർ പരിരക്ഷ നൽകുന്നവരാണ് എത്തിക്കൽ ഹാക്കർമാർ. വൈറ്റ് ഹാറ്റ് ഹാക്കർമാർ എന്നും ഇവർ അറിയപ്പെടുന്നു.

കമ്പ്യൂട്ടർ സുരക്ഷാ ദൗർബല്യങ്ങളും എളുപ്പത്തിൽ ആക്രമിക്കാൻ കഴിയുന്ന വെബ്സൈറ്റുകളെ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കുക, കനത്ത സുരക്ഷയിൽ പ്രധാനപ്പെട്ട രേഖകളും വിവരങ്ങളും ഓൺലൈനിൽ കൈമാറ്റം ചെയ്യുക, വിവിധ മേഖലയുടെ സൈബർ സുരക്ഷ പരിശോധിക്കുക, ഫയർവാൾ, ഉപകരണങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ട് കളവ് പോകാതെ സൂക്ഷിക്കുക, കളവ് പോയ ഉപകരണങ്ങൾ കണ്ടെത്തുക, ട്രോജൻ, വൈറസ് പോലുള്ള അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുക തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ ഉള്ള തൊഴിൽ മേഖലയാണിത്. സുരക്ഷാ പിഴവുകൾ സ്വയം ഹാക്ക് ചെയ്ത് കണ്ടെത്തലാണ് ഇതിലൂടെ നടക്കുന്നത്. ഹാക്കത്തോൺ പോലുള്ള ഹാക്കിംഗ് മൽസരങ്ങളിൽ പങ്കെടുത്ത് സുരക്ഷ പിഴവുകൾ കണ്ടെത്തിയാൽ വൻ തുക സമ്മാനമായി ലഭിച്ചേക്കാം.

പ്രോഗ്രാമിങ് ഭാഷകളിൽ പരിജ്ഞാനം, നെറ്റ്‌വർക്കിങ് എന്നിവ ഉണ്ടാകണം. എസ്.ക്യു.എൽ മാപ്പ്, എൻ. മാപ്പ്, നെസസ് പോലുള്ള സോഫ്റ്റ്‌വെയറുകളിൽ ധാരണ ഉണ്ടാകണം. കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ ആകാൻ ബിരുദത്തിന് ശേഷം വി9 എത്തിക്കൽ ഹാക്കിങ് പരീക്ഷയോ സി.സി എൻ.എ പരീക്ഷയോ പാസ്സായിരിക്കണം. അല്ലെങ്കിൽ നെറ്റ്‌വർക്ക് പ്ലസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

കോഴിക്കോട് റെഡ് ടീം ഹാക്കർ അക്കാദമി, കൊച്ചിയിലെ ഒറാൻസ് ലേണിംഗ് അക്കാദമി, ലോജിക് സോഫ്റ്റ്‌വെയർ സോലൂഷൻസ് പ്രൈ. ലിമിറ്റഡിന്റെ കേരളത്തിലെ വിവിധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ ഡിപ്ലോമ കോഴ്സുകൾ സാധ്യമാണ്. തിരുവനന്തപുരത്തെ ഹെസ്പെറസ് ഇൻഡോസെക്കിൽ സൈബർ സെക്യൂരിറ്റി ആൻഡ് കംപ്യുട്ടർ ഫോറൻസിക്സ് ഡിപ്ലോമയും പഠിക്കാം.

കർണാടകയിലെ എത്തിക്കൽ ഹാക്കിങ് സി.ഈ.എച്ച് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ ഇന്ത്യൻ സ്കൂൾ ഓഫ് എത്തിക്കൽ ഹാക്കിംഗ്, മുബൈയിലെ ജെറ്റ് കിംഗ് ഇൻഫോട്രൈൻ ലിമിറ്റഡ്, ജയ്പൂരിലെ പ്രിസ്റീൻ ഇൻഫോ സോലുഷൻസ്, എസ്.എസ്. ജയിൻ സുബോധ് പി.ജി. കോളേജ്, അഹമേദാബാ ദിലെ മദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ടെക്നോളജി, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർഡ് വെയർ ടെക്നോളജി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ സർട്ടി ഫൈഡ് എത്തിക്കൽ ഹാക്കിങ് ഡിപ്ലോമ കോഴ്സുകൾ നൽകുന്നു.

നാഷണൽ സെക്യൂരിറ്റി ഏജൻസി, രാജ്യത്തിന്റെ പ്രതിരോധ മേഖലകൾ, ഐ.ടി. മേഖല, സ്വകാര്യ കമ്പനികളിൽ സെക്യുരിറ്റി അനലിസ്റ്റ്, ഇൻഫർമേഷൻ സെക്യുരിറ്റി അനലിസ്റ്റ്, എത്തിക്കൽ ഹാക്കർ, സെക്യുരിറ്റി കൺസൽട്ടന്റ്, സൈബർ ആർമി, സൈബർ പോലീസ്, അന്താരാഷ്ട്രതലത്തിൽ ഫെയ്സ്ബുക്ക്, ഗൂഗിൾ പോലുള്ള വൻകിട കമ്പനികൾ  എന്നിങ്ങനെ വൻ തൊഴിൽ സാധ്യതകൾ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!