2020-2021 അദ്ധ്യായനവർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശന താത്കാലിക റാങ്ക് ലിസ്റ്റ് www.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കിൽ രാവിലെ 11 നു മുൻപ് അവരവരുടെ രജിസ്റ്റേർഡ് ഇ മെയിൽ നിന്നും അറിയിക്കണം. 23ന് വൈകിട്ട് മൂന്നിന് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിൻമേൽ പരാതിയുണ്ടെങ്കിൽ 24ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് അറിയിക്കണം. അതേ ദിവസം വൈകിട്ട് അഞ്ചിന് അന്തിമ അലോട്ട്‌മെന്റ്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. 25ന് സിവിൽ എൻജിനിയറിങ് മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകാരും 27ന് ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകാരും എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരത്ത് നേരിട്ടു ഹാജരായി പ്രവേശനം നേടണം.

Leave a Reply