ഒരു വസ്തുവിനെയോ പ്രതിഭാസത്തിനെയോ കുറിച്ചുള്ള വിവരങ്ങൾ ദൂരെ നിന്ന് പരിശോധിച്ച് ശേഖരിക്കുന്ന നൂതന ശാസ്ത്ര സാങ്കേതികതയാണ് റിമോട്ട് സെൻസിങ്. ഭൂമിയുടെ ഉപരിപ്രതലത്തിലെ ഉപഗ്രഹങ്ങളുടെയോ വിമാനങ്ങളുടെയോ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സെൻസറുകൾ ഭൂപ്രതലത്തിലെ വസ്തുക്കളെ ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷന്റെ സഹായത്തോടെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. അങ്ങനെ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നു. വ്യത്യസ്ത മേഖലകളിൽ വിവിധ തരത്തിൽ ഈ സാങ്കേതികത ഉപയോഗിക്കപ്പെടുന്നു.

എന്‍വയോണ്‍മെന്‍റല്‍ മോണിറ്ററിങ്, കാലാവസ്ഥാ പ്രവചനം, കരയിലും കടലിലും ഉള്ള വിഭവശേഷി കണ്ടെത്തൽ തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. കടൽത്തീരം, ഉൾക്കടൽ തുടങ്ങിയയിടങ്ങളിൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ കണ്ടെത്താൻ സഹായകമാണ്. കരയിലെ മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ തുടങ്ങിയവ, രാജ്യത്തിന്റെ അതിർത്തിയിലെ കടന്നുകയറ്റങ്ങളും  അതിക്രമങ്ങളും കണ്ടെത്തി വിവിധ തരത്തിലുള്ള നിരവധി ദുരന്തനിവാരണത്തിന് ഈ സാങ്കേതികത ഉപകരിക്കുന്നു.

ഏർത്ത് സയൻസ് വിഷയങ്ങളിലുള്ള ബിരുദമാണ് റിമോട്ട് സെൻസിങ് കോഴ്‌സിനുള്ള യോഗ്യത. ജിയോളജി ബിരുദമായി പൂർത്തിയാക്കിയവർക്ക് എം.എസ്.സി റിമോട്ട് സെൻസിങ് തിരഞ്ഞെടുക്കാം. കേരളത്തിൽ എറണാകുളത്തെ കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്: സ്കൂൾ ഓഫ് ഓഷൻ എൻജിനീയറിങ് ആൻഡ് അണ്ടർ വാട്ടർ ടെക്നോളജിയിൽ റിമോട്ട് സെൻസിങ്ങിൽ എം.എസ്.സിയും തിരുവനന്തപുരം കാര്യവട്ടത്തെ സെൻറർ ഫോർ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ കോഴ്സിനും അവസരമുണ്ട്.

ഇന്ത്യയിൽ മധ്യപ്രദേശിലെ അടൽ ബിഹാരി വാജ്പേയ് ഹിന്ദി വിശ്വവിദ്യാലയ, ജിവാജി യൂണിവേഴ്സിറ്റി, മഹാത്മാ ഗാന്ധി ചിത്രകൂട് ഗ്രാമോധായ്‌ വിശ്വവിദ്യാലായ മേഘാലയയിൽ സി.എം.ജെ യൂണിവേഴ്സിറ്റി, കർണാടകയിലെ കൂവംമ്പൂ യൂണിവേഴ്സിറ്റി, തമിഴ്നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രാജസ്ഥാനിലെ മഹർഷി ദയാനന്ദ് സരസ്വതി യൂണിവേഴ്സിറ്റി, മഹാരാഷ്ട്രയിലെ സാന്ത് ഗാഡ്ജ് ബാബ അമരാവതി യൂണിവേഴ്സിറ്റി, പഠ്യാലയിലെ സ്വാമി വിവേകാനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമഷൻ ടെക്നോളജി നാഗാലാൻഡിൽ ദ ഗ്ലോബൽ ഓപ്പൺ യൂണിവേഴ്സിറ്റി, ജമ്മു കശമീരിലെ യൂണിവേഴ്സിറ്റി ഓഫ് ജമ്മു, പശ്ചിമ ബംഗാളിലെ വിദ്യാസാഗർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ റിമോട്ട് സെന്‍സിങ് എം.എസ്.സി കോഴ്സുകൾ നൽകുന്നു.

വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാല, ന്യൂ ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ, സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ ആൻഡ് പവർ, ഉത്തരാഖണ്ഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്, അലഹബാദിലെ വോഗ് സ്കൂൾ ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി, മധുരൈ ലേഡി ഡോ ക്‌ കോളേജ്, ചണ്ഡീഗഢ് പഞ്ചാബ് യൂണിവേഴ്സിറ്റി, മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ഉത്തർ പ്രദേശിലെ ചൗദരി ചരൻസിംഗ് യൂണിവേഴ്സിറ്റി, പറ്റ്‌നയിലെ പറ്റ്‌ന യൂണിവേഴ്സിറ്റി, ഒറീസയിലെ ഉത്കാൽ യൂണിവേഴ്സിറ്റി, പശ്ചിമ ബംഗാളിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ബംഗാൾ, ശ്രീനഗറിലെ യൂണിവേഴ്സിറ്റി ഓഫ് കശ്മീർ തുടങ്ങിയ ഇടങ്ങളിൽ റിമോട്ട് സെൻസിങ് പി.ജീ ഡിപ്ലോമയ്ക്ക്‌ അവസരങ്ങളുണ്ട്.

റിമോട്ട് സെൻസിങ് അനലിസ്റ്റായും പ്രോജക്ട് സയൻറ്റിസ്റ്റായും അധ്യാപന രംഗത്തും വാർത്താമാധ്യമ രംഗം, ഗവേഷണരംഗം, രാജ്യത്തെ പ്രതിരോധ മന്ത്രാലയം എന്നിങ്ങനെ നിരവധി സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലായി തൊഴിൽ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!