സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഗാര്‍ഹികാതിക്രമത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനുള്ള മെസഞ്ചര്‍ തസ്തികയില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിലവിലെ ഒഴിവില്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം. പ്രായം 25 വയസ്സിനും 45 വയസ്സിനും ഇടയിലായിരിക്കണം. ജില്ലയിലുടനീളം യാത്ര ചെയ്യേണ്ടി വരും. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഒക്‌ടോബര്‍ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്ബ് അപേക്ഷ ലഭ്യമാക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്‍പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഇ-മെയില്‍: [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2348666.

Leave a Reply