കോഫീ ലവേഴ്സ് സ്റ്റെപ്പ് ബാക്ക്.
ഏറ്റവുമധികം ലോകപ്രിയമായ പാനീയങ്ങളുടെ നിരയിൽ ആദ്യ രണ്ടു സ്ഥാനം വെള്ളത്തിനും ചായയ്ക്കുമാണെങ്കിൽ, മൂന്നാം സ്ഥാനം ബിയറിന് സ്വന്തമാണ്. അതിപുരാതനവും ലോകം മുഴുവൻ ഉപയോഗിക്കപ്പെടുന്നതുമായ ലഹരി പാനീയമാണ് ബിയർ. ബാർലി, ഗോതമ്പ്, ചോളം, അരി മുതലായ ധാന്യങ്ങളിൽ നിന്നാണ് ബിയർ ഉത്പാദിപ്പിക്കുന്നത്. കോഡ് ഓഫ് ഹമ്മുറാബി -മനുഷ്യന് അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ എഴുത്തുകളിലൊന്നാണത് -ബിയർ നിർമ്മാണവും വിതരണവും സമഗ്രമായി പരാമർശിക്കുന്നുണ്ട്.
പല സംസ്കാരങ്ങളുടെയും ഭാഗമാണ് ബിയർ. നോർവെയിലെ ഒരു ഏറോപ്ലെയ്ൻ ഹൈജാക്കിങ് അഥവാ വിമാനാപഹരണത്തിന്റെ കഥ വളരെ രസകരമാണ്. 1985ലെ സംഭവത്തിൽ ഹൈജാക്ക് ചെയ്ത വ്യക്തി, ബിയർ നൽകണം എന്ന ആവശ്യം മുന്നോട്ട് വെച്ചു. പകരം തന്റെ ആയുധം നല്തി!
ലോക്കൽ ബ്രൂവെറികൾ മുതൽ ലോക വിപണിയിൽ ബഹുരാഷ്ട്ര കൊമ്പന്മാർ വരെ, ബോട്ടിലുകൾ മുതൽ കാനുകൾ വരെ -ബിയറിന്റെ മാഹാത്മ്യം നീളുന്നു. ചെറിയ അളവുകളിലുള്ള ഉപയോഗം, വിശ്വാസങ്ങൾക്ക് എതിരായി, ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രമേഹത്തിന്റെയും മറ്റും സാധ്യതകൾ കുറയ്ക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എന്നാൽ അളവിന് അധികമായി ‘ലിക്വിഡ് ബ്രഡ്’ കുടിച്ചാലോ? മങ്ങിയ കാഴ്ച, സംസാര ശേഷിയിൽ അപാകതകൾ, ഛർദ്ദി, മറവി, ഓർമ്മ നഷ്ടം, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, കോമ – അളവ് കൂടുന്തോറും മരണത്തിലേക്കുള്ള യാത്ര പെട്ടെന്നാകും. കുടിക്കുന്ന ബിയറിലെ ചേരുവകളുടെ അളവ്, കുടിക്കുന്ന ബിയറിന്റെ അളവ് എന്നതൊക്കെ ശരീരത്തെ ബാധിക്കും.
ബിയർ ടേസ്റ്റർ – അതെ അങ്ങനെ ഒരു ജോലിയുണ്ട്. വിവിധ തരാം ബിയറുകളെ പറ്റിയും, ഓരോന്നിന്റെയും ചേരുവകൾ പറ്റിയും, ഓരോ ചേരുവകളും വരുത്തുന്ന ഫ്ലേവറിലെ മാറ്റങ്ങളെ പറ്റിയുമെല്ലാം വ്യക്തമായ അറിവ് അത്യാവശ്യമായും വേണം ഈ ജോലി ഏറ്റെടുക്കാൻ. അമേരിക്കയിൽ മാത്രം 5,300 ലേറെ വാറ്റുകേന്ദ്രങ്ങളുണ്ട്. നമ്മുടെ രാജ്യവും ഇപ്പോൾ പാശ്ചാത്യവത്കരണത്തിലേക്ക് നീങ്ങുകയാണല്ലോ. അത് കൊണ്ട് തന്നെ ജോലി സാധ്യതകൾ വർധിച്ചു വരികയാണ്.
വെറുതെ ബിയർ കുടിക്കുക എന്നതല്ല ജോലി. ഓരോന്നിന്റെയും ഫ്‌ളേവരും രുചിയും വിലയിരുത്തി, അതിന്റെ ആരോഗ്യപരമായുള്ള വശങ്ങൾ പരിശോധിച്ച്, അത് എങ്ങനെ ഇനിയും മികച്ചതാക്കാം എന്ന കണ്ടെത്താൻ സാധിക്കണം ഒരു ബിയർ ടേസ്റ്ററിന്. പാർട് ടൈം ആയും ഈ ജോലി ഏറ്റെടുക്കാവുന്നതാണ്. അന്താരാഷ്ട്ര കമ്പോള-വ്യവസായത്തിൽ അനവധി ബിയർ കമ്പനികളും അവിടെയെല്ലാം തന്നെ അവസരങ്ങളുമുണ്ട്.ബിയറുമായി ബന്ധപ്പെട്ട രാജ്യാന്തര നിലവാരമുള്ള കോഴ്‌സുകളും തിരഞ്ഞെടുക്കാവുന്നതാണ്.
ബിയറിന്റെ മണവും നിറവും ഒരു പ്രധാന ഘടകമാണ്. ആയതിനാൽ തന്നെ അതും വിലയിരുത്താനുള്ള ശേഷി വേണം. ഇവയൊക്കെ റിപ്പോർട് ചെയ്യുവാനുള്ള ആശയവിനിമയ മികവും ആവശ്യമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതകൾ ഒന്നും തന്നെ പറയുന്നില്ല.
ഓസ്‌കർ നോമിനേഷൻ വരെ കിട്ടിയ വാറ്റു വോറ്റേയിലെ പാട്ടാണ് ഓർമ്മ വരുന്നത് – വാറ്റു വാറ്റു, വാറ്റു വൊറ്റെ വെയ് വെയ് വെയ്!