സർജറികളും മറ്റും ചെയ്യുമ്പോൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് അനസ്തേഷ്യ. മനുഷ്യശരീരത്തിന്റെ സ്പർശബോധം, അല്ലെങ്കിൽ സ്പന്ദനത്തിനോടുള്ള അവബോധം എന്നതിനെ ഇല്ലാതാക്കുക എന്നതാണ് ഇത് വഴി ചെയ്യുന്നത്. അനൽജേഷ്യ, പാരാലിസിസ്, അംനേഷ്യ അഥവാ ഓർമ്മ നഷ്ടം, അബോധാവസ്ഥ എന്നിങ്ങനെ ചികിത്സയുടെ ഭാഗമായി അനസ്തേഷ്യ വഴി ചെയ്യാറുണ്ട്. മനുഷ്യ ശരീരത്തിൽ നേർവസ് സിസ്റ്റം എന്ന് വിളിക്കുന്ന നാഡീവ്യൂഹത്തെ ലക്‌ഷ്യം വെയ്ക്കുന്ന തരം മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുക. ആയതിനാൽ തന്നെ ഇത് നൽകുമ്പോൾ അതീവ സൂക്ഷ്മത അത്യന്താപേക്ഷിതമാണ്. മരുന്നിന്റെ അളവിലെ വ്യത്യാസങ്ങൾ, ചിലപ്പോൾ ചികിത്സയിലിരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ വരെ ബാധിച്ചെക്കാം.

അനസ്തേഷ്യ എന്നത് ഒരു ചികിത്സാരീതിയോ രോഗപ്രതിവിധിയോ അല്ല. മറിച്ച്, ഈ പ്രയോഗത്തിന്റെ അഭാവത്തിൽ ചെയ്യുവാൻ ഒത്തിരിയധികം കഷ്ടതകൾ നേരിടേണ്ടി വരുന്നതും, അതിനാൽ രോഗിയുടെ ശരീരത്തിന് അടക്കാനാകാത്ത വേദനയുണ്ടാക്കുന്നതുമായ ചികിത്സാരീതികൾ നിർവ്വഹിക്കണമെങ്കിൽ അനസ്തേഷ്യ നൽകിയേ തീരൂ. അനസ്തേഷ്യയുടെ ഉപയോഗം രോഗിയുടെ ശരീരത്തിൽ മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ലെന്നും ഉറപ്പു വരുത്തണം. അതായത്, ഉദ്ദേശിക്കുന്ന ചികിത്സ പൂർണ്ണമാക്കുവാൻ ആവശ്യമായതിൽ വച്ചേറ്റവും വീര്യം കുറഞ്ഞതായി അനസ്‌തേഷ്യയായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് ചുരുക്കം.

ഒരു നഴ്സ് അനസ്തറ്റിസ്റ്റ് ആകുവാനായി ഏറ്റവുമാദ്യം വേണ്ടത് ദൃഢനിശ്ചയം, ആത്മവിശ്വാസം, ക്ഷമ, മനസ്സാന്നിധ്യം എന്നതിന്റെയെല്ലാം പുറമെ മേഖലയിലെ അഗാധമായ അറിവും പരിജ്ഞാനവുമാണ്. എവിടെ എന്ത് ചെയ്യണമെന്ന് അറിയുവാൻ, അനുഭവസമ്പത്ത് വളരെയധികം ഉപകരിക്കും. ഒരു നഴ്‌സിങ് ബിരുദം നേടുക എന്നതാണ് ആദ്യ പടി. പരിചയ സമ്പത്ത് വർധിപ്പിച്ച്, മണിക്കൂറുകൾ കഴിച്ച് കൂട്ടി, പിന്നുകളും നീഡിലുകളുമായി പൊരുത്തപ്പെട്ട്, വൈദ്യ ശാസ്ത്ര മേഖലകളിലുപയോഗിക്കുന്നതായ മെഷീനുകളെയെല്ലാം പരിചയപ്പെട്ടു വരിക എന്നതാണ് ഈ ജോലിയിലേക്കുള്ള കടമ്പകൾ. ബിരുദാനന്തര ബിരുദം ഈ മേഖലയിൽ അത്യാവശ്യമാണ്. അതുണ്ടെങ്കിൽ മാത്രമേ പല സ്ഥാപനങ്ങളിലും ഈ നിലയിലേക്കെത്തുവാൻ സാധിക്കുകയുള്ളു.

അനസ്തേഷ്യ നൽകുന്നത് മുതൽ, ആ വ്യക്തി പൂർണ്ണ നിലയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത് വരെ, വ്യക്തിയുടെ ആരോഗ്യം വിലയിരുത്തുകയും ഉറപ്പുവരുത്തുകയും ചെയുക എന്നത് ഒരു നഴ്സ് അനസ്തെറ്റിസ്റ്റിന്റെ കർത്തവ്യമാണ്. സി.ആർ.എൻ.എ. സർട്ടിഫിക്കേഷനും ജോലി നേടുവാൻ വളരെയധികം സഹകരിക്കും. നഴ്‌സിങ്ങിൽ ബിരുദവും ഐ.സി.യു. അല്ലെങ്കിൽ സി.സി.യുവിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പല കോഴ്‌സുകളുടെയും യോഗ്യതയായി പറയുന്നത്. ദൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബിജാപുരിലെ അൽ ആമേൻ മെഡിക്കൽ കോളേജ്, പുണെയിലെ ബി.ജെ. മെഡിക്കൽ കോളേജ്, ആസ്സാമി മെഡിക്കൽ കോളേജ്, പുണെയിലെ കാർഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് മുതലായ സ്ഥാപനങ്ങളിൽ അനസ്‌തേഷ്യോളജി ഡിപ്ലോമ കോഴ്‌സുകൾ ലഭ്യമാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ദൽഹി എയിൻസിലും മറ്റും ഇതിൽ എം.ഡി. കോഴ്‌സുകളും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!