ഏതുകാര്യത്തിലെത്താനും ലക്ഷ്യബോധം വേണം. അക്കാര്യത്തില്‍ നമുക്ക് തര്‍ക്കമൊന്നുമില്ല. എന്നാല്‍ വെറുതെയൊരു ലക്ഷ്യമുണ്ടാക്കിയതുകൊണ്ട് കാര്യമൊന്നുമില്ല. കൃത്യവും വ്യക്തവുമായ ലക്ഷ്യബോധമുണ്ടെങ്കിലേ എവിടെയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ നമുക്കാകൂ. അങ്ങനെ ലക്ഷ്യമുറപ്പിക്കാനും ചില വഴികളുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 3 വഴികള്‍ ഇതാ.

1. ലക്ഷ്യം മന്ത്രമാക്കൂ

നിങ്ങളുടെ ലക്ഷ്യത്തെ 2 മുതല്‍ 5 വരെയുള്ള വാക്കുകളിലേക്ക് ആവാഹിക്കൂ. വെറുതെയിരിക്കുമ്പോള്‍ പോലും ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പ്രചോദനം തോന്നും വിധത്തിലായിരിക്കണം എഴുതേണ്ടത്. പെട്ടന്ന് ഓര്‍ക്കാന്‍ കഴിയുന്നതും ലക്ഷ്യത്തിലേക്ക് ഏകാഗ്രമാക്കാനും കഴിയുന്നതായിരിക്കണം. മന്ത്രത്തിന് നമ്മുടെ മനോഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കാനും ഊര്‍ജ്ജത്തെ ഒന്നിലേക്ക് കേന്ദ്രീകരിക്കാനും സാധിക്കുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കുന്ന വാക്കുകളെല്ലാം നന്മയും സൗഖ്യവും നിറഞ്ഞതായിരിക്കണം. എവിടെ പോകുമ്പോഴും മന്ത്രമെഴുതിയ കടലാസ് കരുതുന്നത് പ്രചോദനം ആവശ്യമുള്ളപ്പോഴൊക്കെ എടുത്തു വായിക്കാന്‍ സഹായിക്കും.

2. അന്തരീക്ഷം ഒരുക്കൂ

നിങ്ങളുടെ ചുറ്റുപാടിന് നിങ്ങളിലെ ഊര്‍ജ്ജനിലയെയും കാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പര്യത്തെയും തീരുമാനമെടുക്കുന്നതിനെയും സ്വാധീനിക്കാൻ കഴിയും. തുറസ്സായ അല്ലെങ്കില്‍ ഉയര്‍ന്ന മേല്‍ക്കൂരകളുള്ള വിസ്തൃതമായ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്നവര്‍ക്ക് താരതമ്യേന മികച്ച ചിന്താശേഷിയും കൂടുതല്‍ സര്‍ഗ്ഗാന്മകതയും അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. റോഡുകളിലൂടെ നടക്കുന്നതിനേക്കാള്‍ മരങ്ങള്‍ക്കിടയിലൂടെ ഉലാത്തിയതിനുശേഷം ഒരു കാര്യം നന്നായി പഠിക്കാനും കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും കഴിയുമെന്നും പഠനങ്ങള്‍ തെളിയുക്കുന്നു. അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നമ്മള്‍ ഇരിക്കുന്നിടം തന്നെ ചെറുതായി മാറ്റം വരുത്തുകയോ, ഓരോ 45 മിനിട്ട് കൂടുമ്പോഴും 5 മിനിട്ട് ഇടവേളയെടുക്കുന്നതോ പാട്ട് കേള്‍ക്കുന്നതോ ഉല്‍പാദനക്ഷമത 30% വര്‍ദ്ധിപ്പിക്കും.

3. സ്വയം പണികൊടുക്കൂ

ലക്ഷ്യത്തിനുവേണ്ടി സമയം മാറ്റി വെക്കാന്‍ തീരുമാനിച്ചാലും കൃത്യമായി ചെയ്തുതുടങ്ങാന്‍ പല കാരണങ്ങള്‍ കൊണ്ട് സാധിക്കാതെ വരും. അത് മാറാന്‍ ഒരു വഴിയുണ്ട്. സ്വയം പണികൊടുക്കുക. ചെയ്യേണ്ട ജോലി കൃത്യ സമയത്ത് ചെയ്തില്ലെങ്കില്‍ ഒരു നിശ്ചിത തുക സുഹൃത്തിനോ മറ്റാര്‍ക്കെങ്കിലുമോ പിഴയായി നല്‍കുമെന്ന് കരാര്‍ ഉണ്ടാക്കുക. അങ്ങനെ കുറച്ചുദിവസം തുക കൊടുക്കേണ്ടിവരുമ്പോള്‍ അതില്‍ വേദനിച്ച് വീഴ്ച വരുത്താതെ ജോലി ചെയ്യാന്‍ ആരംഭിക്കും. നമ്മള്‍ ഏത് അവസ്ഥയിലാണെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്ന സ്ഥിതി വരുമ്പോള്‍ നാം അറിയാതെ തന്നെ ജോലി ചെയ്യുകയും അങ്ങനെ ലക്ഷ്യത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും.

Read More: കേരള സ്റ്റാർട്ടപ്പ് മിഷന് കേന്ദ്ര ഗവൺമെന്റ് അവാർഡ്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!