Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ഹോട്ടൽ മാനേജ്‌മന്റ് രംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒരുപാടുപേരുണ്ടാവും. ഇന്ന് ഈ ഒരു മേഖലയെക്കുറിച്ചും കോഴ്സുകളെക്കുറിച്ചുമുള്ള വീഡിയോ ആണ്. വീഡിയോ അവസാനം വരെ കാണുക,  ഹോട്ടൽ മാനേജ്മെന്റ് പ്രൊഫെഷണൽ ആവാനുള്ള യോഗ്യത എന്ത്?, എന്താണ് പഠിക്കേണ്ടത്? എവിടെയൊക്കെ പഠിക്കാം? കോഴ്സുകൾ ഏതൊക്കെ? ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? എന്താണ് ജോബ് റോൾ? സാലറി എത്രയാണ്? സ്കോപ്പ് എത്രത്തോളമാണ്? എന്നിങ്ങനെ ഹോട്ടൽ മാനേജ്മെന്റ് പ്രൊഫെഷനിലേക്ക് കടക്കാൻ തയ്യാറാവുന്നവർ അറിയേണ്ടുന്ന ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. (All about Hotel Management)

Read More : ലാബ് ടെക്‌നിഷ്യൻ കോഴ്സ്: അറിയേണ്ടതെല്ലാം, തിരഞ്ഞെടുക്കണോ വേണ്ടയോ?

What is Hotel Management?

ഹോട്ടൽ മാനേജ്‌മെന്റ് എന്നാൽ ഹോട്ടലുമായി ബന്ധപ്പെട്ട എ ടു സെഡ് കാര്യങ്ങളുടെ മാനേജ്‌മെന്റ് അതിൽ ഉൾപ്പെടും. ക്ലയന്റ് മാനേജ്‌മെന്റ്, സർവീസസ്‌, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, സെയിൽസ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഹോട്ടലിലെ പല ഡിപ്പാർട്ട്മെന്റുകൾക്ക് അനുസരിച്ചാണ് ഇത്. ആദ്യം ഒരു ഹോട്ടലിലെ വിവിധ ഡിപ്പാർട്ടമെന്റുകൾ ഏതൊക്കെ എന്ന് നോക്കാം.  എന്നിവയാണ് പ്രധാനപ്പെട്ടവ. ഇതിൽ എഫ് ആൻഡ് ബി പ്രൊഡക്ഷൻ എന്നാൽ ഫുഡ് ആൻഡ് ബിവറേജസ് പ്രൊഡക്ഷൻ ഏരിയ, അതിൽ തന്നെ ബേക്കറി ആൻഡ് കൺഫെക്ഷണറി എന്ന ബേക്ക്ഡ് ഐറ്റംസ് ഉണ്ടാക്കുന്ന സെഷനും ഉണ്ട്. 

Departments

എഫ് ആൻഡ് ബി സെർവീസിലേക്ക് വന്നാൽ, ഭക്ഷണ പാനീയങ്ങൾ ഗസ്റ്റിന് നന്നായി സെർവ് ചെയ്യുക എന്നതാണ് ഇവിടെ പ്രധാനം. സ്റ്റാൻഡേർഡൈസ്ഡ് ഡ്രസിങ്, കമ്മ്യൂണിക്കേഷൻ, പോളൈറ്റ് ഡീലിങ് ഇവയൊക്കെ ഈ ഒരു ഭാഗത്ത് വളരെ മുഖ്യമാണ്. ഫ്രന്റ് ഓഫീസ് ആണ് അടുത്തത്. എൻക്വയറീസ് , ബുക്കിങ് എന്നിവ ഡീൽ ചെയ്യുന്നത് ഇവിടെയാണ്. ഗസ്റ്റ് ഗ്രീറ്റിംഗ് നടക്കുന്നതും ഇവിടെയാണ്. സർവീസ് സെക്ഷനിൽ പറഞ്ഞതുപോലെ തന്നെയുള്ള സ്കില്ലുകളാണ് ഇവിടെയും പ്രധാനം. അടുത്തത് ഹൌസ് കീപ്പിങ് സെഷൻ ആണ്. ഹോട്ടൽ ക്ലീൻ ആയി സൂക്ഷിക്കുന്നത് ഹൌസ് കീപ്പിംഗ് ഡിപ്പാർട്ട്മെൻറ്‌ ആണ്.

All about Hotel Management

Know everything about Hotel Management course and career

അവസാനത്തേത് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ആണ്. ഈ ഡിപ്പാർട്മെന്റിനെ വീണ്ടും വിവിധ സെഷനുകളായി തരം തിരിക്കാം. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും മാനേജ് ചെയ്യുകയും ചെയ്യുന്ന ഹ്യൂമൻ റിസോഴ്സ്‌ ഡിപ്പാർട്ടമെന്റ്, പണമിടപാട് മേഖല കൈകാര്യം ചെയ്യുന്ന അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ഗസ്റ്റ് സേഫ്റ്റി ആൻഡ് മാനേജ്‌മന്റ് കൈകാര്യം ചെയ്യുന്ന സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ്, ഹോട്ടലിലെ സകല മൈന്റൈനൻസ് വർക്കുകളും ചെയ്യുന്ന എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ്, ഓരോ ഡിപ്പാർട്ട്മെന്റുകളുടെയും ആവശ്യത്തിനനുസരിച്ച് പർച്ചെസിങ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പർച്ചേസ് ആൻഡ് സ്റ്റോർ കീപ്പിംഗ് ഡിപ്പാർട്ട്മെന്റ്, സെയിൽസ്, മാർക്കറ്റിംഗ്, പ്രൊമോഷൻസ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റ് എന്നിങ്ങനെ. 

Read More : ഫാർമസി കോഴ്സുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തെ പ്രധാനപ്പെട്ട ജോബ് റോളുകൾ ഇവയൊക്കെയാണ്. ഇതിൽ ഏത് മേഖലയിൽ വേണമെങ്കിലും നമുക്ക് ചൂസ് ചെയ്യാം, സ്‌പെഷലൈസ് ചെയ്യാം.( All about Hotel Management )

How to become?

ഇനി എങ്ങനെ ഈ ഒരു പ്രൊഫെഷനിലേക്ക് കടക്കാം എന്ന് നോക്കാം. +2 പഠനത്തിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠനത്തിലേക്ക് തിരിയാം. +2 വിന് ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം, ശരാശരി 50 % മാർക്ക് നേടിയിരിക്കണം എന്നിവയാണ് ഡിഗ്രി തലത്തിലുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാനുള്ള യോഗ്യത.

Courses

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ബി എസ് സി ഹോട്ടൽ മാനേജ്മെന്റ് പോലുള്ള ഡിഗ്രി കോഴ്സുകളാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് വരുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത്. ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് അഥവാ ബി എച്ച് എം ഒരു 3 വർഷ ബിരുദ കോഴ്സ് ആണ്. പക്ഷെ ചില സ്ഥാപനങ്ങളിൽ കോഴ്സ് ദൈർഘ്യം 4 വർഷമാണ്. ഹോട്ടൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും വളരെ കൃത്യമായി കവർ ചെയ്യുന്ന കോഴ്സ് ആണിത്. കോഴ്സ് കഴിയുന്നതോടെ സ്ഥാപനങ്ങളിൽ നിന്നും ഡയറക്റ്റ് ഹോട്ടലുകളിലേക്ക് മാനേജ്മെന്റ് ട്രെയിനി ആയും മറ്റും പ്ലേസ്മെന്റ് നൽകി വരുന്ന സ്ഥാപനങ്ങളുണ്ട്. 

Read More : 2023 വർഷത്തെ ഹൈ ഡിമാൻഡ് ജോലികൾ

ബി എസ് സി ഹോട്ടൽ മാനേജ്മെന്റ് 3 വർഷം ദൈർഘ്യമുള്ള കോഴ്സ് ആണ്. ബി എച്ച് എമ്മിനോളം തന്നെ വൈഡ് സിലബസ് ഉള്ള കോഴ്സ് ആണിതും. ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് കൃത്യമായ ട്രെയിനിങ്ങും എക്സ്പോഷറും ലഭിക്കാൻ ഇത്തരം കോഴ്സുകൾ സഹായിക്കും. ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നതിന് ഡിഗ്രി കോഴ്സുകളോടൊപ്പം തന്നെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ഒരു വർഷം മുതൽ രണ്ട വർഷം വരെയാണ് ഈ കോഴ്സുകളുടെ കാലാവധി. കോഴ്സ് ഏതായാലും പ്രാക്ടിക്കൽ ട്രെയിനിങ് ലഭിക്കുക, സ്കിൽ അപ്ഡേറ്റ് ചെയ്യാനുള്ള അവസരങ്ങൾ ധാരാളമായി ലഭിക്കുക എന്നതാണ് പ്രധാനം. 

Know everything about Hotel Management course and career

Institutes

കെ.ടി.യു. വിനു കീഴിലും കേരളം യൂണിവേഴ്സിറ്റിയിലും ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി അഥവാ ബി എച്ച് എം സി ട്ടി എന്ന 4 വർഷ കോഴ്സ് ലഭ്യമാണ്. കോവളത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, പിജി ഡിപ്ലോമ ഇൻ അക്കമഡേഷൻ ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി എസ് സി കാറ്ററിംഗ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, ബാച്ചിലർ ഓഫ് ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ കോഴ്സ് പഠിക്കാനുള്ള അവസരമുണ്ട്. ഇതൊന്നും കൂടാതെ വേറെയും സ്ഥാപങ്ങൾ ഒരുപാടുണ്ട് കേരളത്തിനകത്തും പുറത്തും.

Read More : ഇനിയെന്താ അടുത്ത പരിപാടി? ഉത്തരമുണ്ടോ?

ചുറ്റുമൊന്ന് ശ്രദ്ധിച്ചാൽ ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിക്കുന്ന കോളേജുകൾ ഇഷ്ടം പോലെ നമുക്ക് കാണാൻ കഴിയും. അതിൽ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമുണ്ട്. മൂല്യമില്ലാത്ത സർട്ടിഫിക്കറ്റുകൾ വെറുതെ അച്ചടിച്ചുവിടുന്ന തട്ടിപ്പ് കേന്ദ്രങ്ങൾ. അവരുടെ പിടിയിൽ ചെന്ന് പെടാതിരിക്കുക. പഠിക്കാനുള്ള സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ, അവയുടെ റേറ്റിങ്, റിവ്യൂ എന്നിവ കൃത്യമായി പരിശോധിക്കണം. പ്ലേസ്മെന്റ് പെർസെന്റജ് എത്രയുണ്ട്? ഇന്റേൺഷിപ് റേറ്റ് എത്രത്തോളമാണ്? സ്ഥാപനത്തിന് പ്രാക്ടിക്കൽ ട്രെയിനിങ് നൽകാനുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടോ? മികച്ച ഫാക്കൽറ്റികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ആദ്യമേ ഉറപ്പുവരുത്തണം. 

Read More : ജോലി കിട്ടാൻ ഏതെങ്കിലും ഒരു ഡിഗ്രി മാത്രം പോരാ!

Course Fee & Other Details

കോഴ്സ് ഫീയിലേക്ക് വന്നാൽ വർഷം നാല്പതിനായിരം രൂപ മുതൽ ഫീ വാങ്ങിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. പഠിക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ആദ്യം തന്നെ ഫീ സ്ട്രക്ച്ചർ കൂടി ശ്രദ്ധിക്കാൻ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള ഫീ വാങ്ങുന്ന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. 

തുടക്കത്തിൽ ശരാശരി ഇരുപതിനായിരം രൂപയാണ് ഒരു ഹോട്ടൽ മാനേജ്മെന്റ് പ്രൊഫെഷണലിനു കേരളത്തിൽ ലഭിക്കാൻ സാധ്യത. എക്സ്പീരിയൻസ്, സ്കിൽ എന്നിവ കൂടുന്നതിന് അനുസരിച്ച് ശമ്പളവും ജോബ് പൊസിഷനും എല്ലാം ഉയർന്നുകൊണ്ടേയിരിക്കും. 

Know everything about Hotel Management course and career

വളരെ പെട്ടെന്ന് വളർന്നുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയാണ് ഹോട്ടൽ ഇൻഡസ്ട്രി. നിരവധി തൊഴിൽ സാധ്യതകൾ തുറന്നിടുന്ന ഒരു മേഖലയായി അത് മാറിക്കൊണ്ടിരിക്കുകയാണ്. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഹോട്ടൽ മാനേജ്മെന്റ് എന്ന കരിയറിന്റെ സ്കോപ്പ് വളരെ കൂടുതലാണ്. മനസിലാക്കേണ്ടത് ഇതൊരു ഹോസ്പിറ്റാലിറ്റി പ്രൊഫെഷൻ ആണ്. അതുകൊണ്ട് മാർക്ക് മാത്രമുണ്ടായത് കൊണ്ട് ഈ ഒരു മേഖലയിൽ സ്കസസ് ആവണമെന്ന് ഒരു നിർബന്ധവുമില്ല. ഈ ഒരു പ്രൊഫെഷനോട് താല്പര്യവും പാഷനുമുള്ള വ്യക്തിയായിരിക്കണം നിങ്ങൾ, കൂടാതെ പേഷ്യൻസ്, ഡെഡിക്കേഷൻ ഇതൊക്കെ ഉണ്ടായിരിക്കണം. ലാംഗ്വേജ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ പോലുള്ളവ നിങ്ങളെ സഹായിക്കും. കഴിവ് തെളിയിച്ചാൽ സ്ഥാനക്കയറ്റവും, മികച്ച ബോണസുകളും മറ്റ് ഇൻസെന്റീവുകളും ഈ ഒരു മേഖലയിലെ പ്രൊഫെഷനുകളെ കാത്തിരിക്കുന്നുണ്ട്. 

Positives & Negatives of the Career

ഒരുപാട് പോസിറ്റീവ്സ് ഉള്ളപ്പോൾ തന്നെ അതിനോടൊപ്പമോ അതിലധികമോ നെഗറ്റീവ്സ് ഉള്ള ഒരു മേഖല കൂടിയാണിത്. ജോലി മാത്രമായാണ് കാണുന്നതെങ്കിൽ വളരെ പെട്ടെന്ന് മടുത്തു പോകാവുന്ന ഒന്നാണ് ഈ മേഖലയിലെ ജോലി. മാത്രമല്ല വിശേഷ ദിവസങ്ങളിൽ വീടുകളിൽ നിൽക്കാനോ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാനോ ഒന്നും സാധിച്ചെന്നു വരില്ല. ജോലി സമയത്തിനും കൃത്യമായ സമയക്രമം പാലിക്കാൻ കഴിഞ്ഞെന്നും വരില്ല. ചെറിയ ശമ്പളത്തിൽ ഏറ്റവും ചെറിയ ജോലി മുതൽ ചെയ്ത് തുടങ്ങി കഴിവ് തെളിയിച്ച് വേണം പതിയെ പതിയെ കരിയർ ബിൽഡ് ചെയ്തെടുക്കാൻ. അൾട്ടിമേറ്റ്‌ലി ഹാർഡ് വർക്ക്, അത് മാത്രമാണ് സ്വപ്നം നേടിയെടുക്കുന്നതിനുള്ള വഴി. പിടിച്ചുനിൽക്കാൻ കഴിഞ്ഞാൽ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്നാണ് പ്രവർത്തിച്ച് പരിചയമുള്ളവരുടെ അഭിപ്രായം. ബാക്കിയൊക്കെ നിങ്ങളുടെ കയ്യിലാണ്. ഹോട്ടൽ മാനേജ്‌മന്റ് മേഖലയാണ് ഡ്രീം കരിയർ എങ്കിൽ പാഷൻ എങ്കിൽ മികച്ച അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്