ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു.

കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്‌കൂള്‍ കലോത്സവം 2018, ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത്,  ആലപ്പുഴ എന്നുള്ള രേഖപ്പെടുത്തലുകള്‍ ലോഗോയിൽ ഉണ്ടാകണം.

ആലപ്പുഴ ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉള്‍പ്പെടുത്താം. എഡിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റില്‍ സി.ഡിയും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം.

ലോഗോകള്‍ നവംബര്‍ 10ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ജെ.സി ജോസഫ്, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ (ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!