സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ലക്ഷ്യ-2018 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജിലാണ് മേള.
വിവിധ മേഖലകളിലെ മുപ്പത്തിയഞ്ചോളം കമ്പനികളിലേക്കായി ആയിരത്തഞ്ഞൂറോളം തൊഴിലവസരങ്ങള്‍ മേളയിലൊരുക്കുന്നു. പങ്കെടുക്കുവാന്‍ താല്പവര്യമുള്ളവര്‍ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്കാകയി കണ്ണൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ 04972707610 എന്ന നമ്പറില്‍ ബന്ധപ്പെടുക.