സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധസദനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.  നഴ്‌സ് തസ്തികയ്ക്ക് ഡിപ്ലോമ/ഡിഗ്രി-ഇന്‍-ജനറല്‍ നഴ്‌സിങ്ങും കെയര്‍ പ്രൊവൈഡര്‍ തസ്തികക്ക് എട്ടാം ക്ലാസുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് അഴീക്കോട് ഗവ.വൃദ്ധസദനം ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക്  വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2771300.

Leave a Reply