ഡൽഹി ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 122 ഒഴിവുകളുണ്ട്. രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് രജിസ്ട്രാർ, ജൂനിയർ എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്, സീനിയർ ലബോറട്ടറി അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വകുപ്പ് തിരിച്ചുള്ള ഒഴിവുകൾ പ്രായം ശമ്പളം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.iitd.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 10 ആണ്