VYSAKH K R  | STARTUP ANALYST

കഠിനാധ്വാനവും അർപ്പണബോധവും ഭാഗ്യവും എല്ലാം ഒത്തുചേർന്ന ലോകത്തിലെ തന്നെ നായകന്മാരായ ഒത്തിരി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ അവരുടെ ഇഷ്ട വിഷയം എന്ത് എന്ന് മനസ്സിലാക്കി, വിഷയത്തിൽ വിദ്യാഭ്യാസം നേടിയശേഷം അതുപയോഗിച്ച് വളർന്നവർ ആയിരിക്കും അതിൽ ഭൂരിഭാഗവും. എന്നാൽ ചൈനയിലെ ഇൻറർനെറ്റ് യുഗത്തിലെ രാജാക്കന്മാർ ആയ ആലിബാബ ഗ്രൂപ്പിൻറെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികമായ ജാക്ക് മാ യുടെ കഥ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

പണവും സ്വാധീനവും ഇല്ലാത്ത തനിക്ക് മറ്റുള്ളവരെക്കാൾ മുന്നിൽ എത്തണമെങ്കിൽ വിദ്യാഭ്യാസം നേടുക മാത്രമാണ് വഴി എന്നുള്ള ചിന്തയാണ് ‘മാ’ എന്ന് ജാക്ക് മായെ ഇന്ന് കാണുന്ന നിലയിലെത്തിച്ചത്.

തെക്കുകിഴക്കൻ ചൈനയിലെ Hangzhou എന്ന സ്ഥലത്ത് 1964 ഒക്ടോബർ 15ന് ആണ് മാ ജനിക്കുന്നത്. ദാരിദ്ര്യവും അവഗണനയും മാത്രമായി ചൈനയിൽ നിലനിന്നിരുന്ന Hangzhou യിലെ മറ്റുള്ളവരെ പോലെ തന്നെ ദാരിദ്ര്യം നിറഞ്ഞത് ആയിരുന്നു മായുടെ കുട്ടിക്കാലവും.

1972 ൽ, അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ സന്ദർശിച്ചശേഷമാണ് Hangzhou യുടെയും മാ യുടെയും കാലം തെളിയുന്നത്. ഈ സന്ദർശനത്തിനു ശേഷം ചൈനയിലെ തന്നെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുകയായിരുന്നു Hangshou. എങ്ങനെയെങ്കിലും വിദ്യാഭ്യാസം നേടണം എന്ന ആഗ്രഹം കൊണ്ടുനടന്നിരുന്ന മാ, തൻറെ സ്ഥലത്തേക്ക് വന്നിരുന്ന വിദേശ സഞ്ചാരികളിൽ അതിനുള്ള അവസരം കണ്ടെത്തുകയായിരുന്നു. അതിരാവിലെ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ ചെന്ന് അവിടെ സഞ്ചാരികളെ കണ്ടു അവർക്ക് സ്ഥലങ്ങൾ കാണിച്ചുകൊടുത്തു പകരം അവരിൽനിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയായിരുന്നു മാ. ഇങ്ങനെ പരിചയപ്പെട്ട ഒരു സുഹൃത്താണ് മാ എന്നാ ആലിബാബയുടെ സ്ഥാപകന് ‘ജാക്ക്’ മാ എന്ന പേര് നൽകിയത്.

തുടർ വിദ്യാഭ്യാസത്തിന് വേണ്ടി Hangzhou ടീച്ചേഴ്സ് ഇൻസ്റിറ്റ്യൂട്ടിന്റെ എൻട്രൻസ് എക്സാം എഴുതിയ ജാക്ക് മാ രണ്ടുതവണ പരാജയപ്പെടുകയായിരുന്നു. തുടർന്ന് മൂന്നാം ശ്രമത്തിൽ വിജയിച്ച മാ, 1988 ഇൽ ഗ്രാജുവേഷൻ നേടുകയും തുടർന്ന് എല്ലാവരെയും പോലെ പലപല ജോലികൾക്ക് ശ്രമിക്കുകയുമായിരുന്നു. പ്രശസ്തമായ ഫുഡ് ഔട്ട്‌ലെറ്റ് ആയ KFC യും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് മാ ഒടുവിൽ ഒരു ഇംഗ്ലീഷ് അധ്യാപകനായി, വെറും 12 ഡോളർ മാസശമ്പളത്തിൽ ആണ് ആദ്യമായി ജോലിക്ക് കയറുന്നത്.

സ്വതവേ ചൈനീസ് ഭാഷയിൽ മാത്രം വിദ്യാഭ്യാസവും അറിവും നേടുന്ന ചൈനീസ് സമൂഹത്തിൽ തനിക്ക് കിട്ടിയ ഇംഗ്ലീഷ് വിദ്യാഭ്യാസം വെച്ച് എന്ത് ചെയ്യാൻ പറ്റും എന്ന് ആണ് മാ പിന്നീട് ആലോചിച്ചത്. ഒരു ഇംഗ്ലീഷ് ട്രാൻസിലേഷൻ ബിസിനസ് തുടങ്ങിയ മാ, പല ചൈനീസ് കമ്പനികൾക്ക് വിദേശ പെയ്മെൻറ് ലഭിക്കുന്നതിന് സഹായം നൽകുകയായിരുന്നു. ഇങ്ങനെ ഒരു കമ്പനിയുടെ ആവശ്യത്തിനായി 1995 അമേരിക്കയിലേക്ക് നടത്തിയ ഒരു യാത്രയ്ക്ക് ഇടയിൽ ഉണ്ടായ ഒരു സംഭവമാണ്, ഇന്ന് നാം കാണുന്ന ആലിബാബ ഗ്രൂപ്പിന്റെ തുടക്കത്തിലേക്ക് നയിച്ചത്. ഇൻറർനെറ്റിൽ ‘beer’ എന്ന് സെർച്ച് ചെയ്ത മാ ഒരു ചൈനീസ് കമ്പനിയുടെ പേര് പോലും റിസൽട്ട് ആയി വരാത്തത് ശ്രദ്ധിച്ച് അത്ഭുതപ്പെടുകയായിരുന്നു. ഇൻറർനെറ്റും ഇൻറർനെറ്റ് കോഡിംഗ് എന്നിവ ഒക്കെ ആയി ഒരു ബന്ധവുമില്ലാതിരുന്ന മാ, ഈ സന്ദർഭത്തിൽ ചൈനയ്ക്ക് വേണ്ടി മാത്രമായി ഒരു ഇൻറർനെറ്റ് കമ്പനി തുടങ്ങണമെന്ന് ആഗ്രഹം തോന്നുകയായിരുന്നു.

ആ ആഗ്രഹവും കൊണ്ട് ചൈനയിൽ എത്തിയ മാ രണ്ടു കമ്പനികൾ തുടങ്ങിയെങ്കിലും പരാജയമായിരുന്നു ഫലം. 4 കൊല്ലത്തിനുശേഷം തൻറെ 17 അപ്പാർട്ട്മെൻറ് സുഹൃത്തുക്കളും ആയി ചേർന്ന് ആണ് ‘ആലിബാബ’ എന്ന ‘ഓൺലൈൻ മാർക്കറ്റ്’ ന് തുടക്കം കുറിച്ചത്.

വളരെ കുറച്ചുകാലം കൊണ്ടുതന്നെ ആലിബാബ ലോക ശ്രദ്ധ നേടുകയും, 1999 ഇൽ Goldman Sachs അഞ്ച് മില്യൻ ഡോളറും, ജപ്പാന് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് ബാങ്ക് 20 മില്യൻ ഡോളറും നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനുശേഷം ആലിബാബക്കും ജാക്ക് മായ്‌കും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

ചൈനീസ് മാർക്കറ്റിൽ മറ്റൊരു E- commerce സ്ഥാപനമായ ebay യുമായി മത്സരിച്ചുകൊണ്ടിരുന്ന ആലിബാബക്ക് പുത്തനുണർവ് നൽകിയത് ‘Yahoo’ എന്ന ടെക് ഭീമൻ ആലിബാബയിൽ നടത്തിയ ഒരു ബില്യൻ ഡോളറിന്റെ നിക്ഷേപമാണ്. 2005 വെറും 40% ഷെയറിന് വേണ്ടിയാണ് yahoo ഈ ഭീമമായ നിക്ഷേപം ആലിബാബയും നടത്തിയത് എന്നുള്ളതുതന്നെ, ആലിബാബയുടെ ഭാവി എന്തായിരിക്കും എന്നുള്ള സൂചനയായിരുന്നു.

2013 ഇൽ, ആലിബാബയുടെ CEO സ്ഥാനം രാജിവെച്ച ജാക്ക് മാ, ആലിബാബയും ഒരു പബ്ലിക് കമ്പനിയായി മാറ്റുകയായിരുന്നു.

‘ജനങ്ങളുടെ പണമല്ല അവർക്ക് ആലിബാബ യിലുള്ള വിശ്വാസമാണ് ഇന്ന് നമ്മൾ നേടുന്നത്’ എന്നതാണ് ഈ മാറ്റത്തെക്കുറിച്ച് ജാക്ക് മാ വിശേഷിപ്പിച്ചത്. 2013 ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ, 150 ബില്യൻ ഡോളർ ആണ് ആലിബാബക്ക് IPO ഓഫറായി ലഭിച്ചത്. ഈ മാറ്റത്തോട് കൂടി ജാക്ക് മാ എന്ന ചൈനയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച മാ, ആ രാജ്യത്തെ തന്നെ ഏറ്റവും ധനികനായി മാറുകയായിരുന്നു. 36 ബില്യൺ ഡോളറാണ് ജാക്ക് മായുടെ ഇന്നത്തെ ആസ്ഥി.

Also Read: പ്രകൃതിയിൽ ലയിക്കാൻ ക്യാമ്പർ!

Leave a Reply