ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള-ദിശ 2018 പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ് കോളേജില്‍ ഡിസംബര്‍ എട്ടിന് നടക്കും. അമ്പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ മൂവായിരത്തോളം തൊഴില്‍ അവസരങ്ങളുണ്ടാകും.
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാര്‍മല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍മേള പ്രവര്‍ത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ ലക്ഷ്യമിടുന്നു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഐടിഐ, ഡിപ്ലോമ, ബിടെക്, ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ തന്നെ നിയമനം ആഗ്രഹിക്കുന്നവര്‍ക്കും മേളയില്‍ അവസരം ഉണ്ടാകും. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ ആറ് പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പ് എന്നിവയുമായി അന്നേദിവസം രാവിലെ 8:30 ന് എത്തണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം. പ്രായ പരിധി 40 വയസ്. പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങള്‍ ഡിസംബര്‍ നാലിന് വൈകിട്ട് നാലിന് www.employabilitycentre.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരത്തിന് ഫോണ്‍ : 0477-2230624, 8078828780, 8078222707.