ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ്/നഴ്‌സ്, ഡേറ്റാ എന്‍ടി ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിഎഎംഎസ് ആണ് മെഡിക്കല്‍ ഓഫീസറുടെ യോഗ്യത.
തെറാപ്പിസ്റ്റ്/നഴ്‌സ് തസ്തികയിലേക്ക് കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് ആണ് യോഗ്യത. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവിലേക്ക് പിജിഡിസിഎയും തത്തുല്യ യോഗ്യതയും മലയാളം/ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവും ഉണ്ടാകണം.
അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസും ആയൂര്‍വേദ സ്ഥാപനങ്ങളിലെ രണ്ട് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. എല്ലാ തസ്തികകളിലേക്കും പ്രായപരിധി 50 വയസാണ്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയുടെ കൂടിക്കാഴ്ച ഈ മാസം 20ന് രാവിലെ 11നും തെറാപ്പിസ്റ്റ്/നഴ്‌സ് തസ്തികയുടേത് 21ന് രാവിലെ 11നും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടേത് 22ന് രാവിലെ 11നും അറ്റന്‍ഡര്‍ തസ്തികയുടേത് 26ന് രാവിലെ 11നും മെലെവെട്ടിപ്രത്തുള്ള ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0468 2324337.