ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ ഇന്നോവേഷൻ മോഡൽ ആയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിനെ വരവേൽക്കാനായി ജയ് ഭാരത് കോളേജ് തയാറായി. അതിനോടനുബന്ധിച്ചുള്ള സ്മാർട്ട് ലാബുകളുടെ ഉത്‌ഘാടനവും അതിന്റെ പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

ഏറ്റവും വലിയ ഹാക്കത്തോൺ എന്ന പേരിൽ ലോക റെക്കോർഡ് നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഒരുപാട് വിദ്യാർത്ഥി സംരംഭകരെ ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്.  ഇന്ത്യയിലെ 42 സിറ്റികളിലുള്ള 48 നോഡൽ സെന്ററുകളിൽവെച്ചാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിന്റെ ഒരു പ്രധാന നോഡൽ സെന്റർ ആണ് പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജി.

ജയ് ഭാരത് ഗ്രൂപ്പ് ചെയർമാൻ ശ്രീ. എ. എം. കരീം സ്വാഗതം പറഞ്ഞ ചടങ്ങിൽ AICTE ഡയറക്ടർ ഡോ: രമേശ് ഉണ്ണികൃഷ്ണൻ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ അവതരിപ്പിച്ചു. തുടർന്നുനടന്ന ചടങ്ങിൽ എപിജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: എം. എസ്. രാജശ്രീ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ലാബിന്റെ ഉദ്‌ഘാടനകർമം നിർവഹിച്ചു.

ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള 1400 ടീമുകൾ ഹാക്കത്തോണിൽ പങ്കെടുക്കും. 11,000 വിദ്യാർത്ഥികളടങ്ങുന്ന ടീമുകളുടെ മുന്നിൽ 350 Problem statement കളാണ് എത്തുന്നത്. മാർച്ച് രണ്ടിന് രാവിലെ 7:30 നു പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് എൻജിനീയറിങ് ടെക്നോളജിയില്‍ നടക്കുന്ന ചടങ്ങിൽ AICTE ഡയറക്ടർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ ഭദ്ര ദീപം തെളിയിച്ചു കേരളത്തിലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ 2019 ഉദ്ഘാടനം ചെയ്യും.

ജയ് ഭാരത് കോളേജിൽ വെച്ച് നടക്കുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ 38 ടീമുകളാണ് പങ്കെടുക്കുന്നത്. ABB GIZ Pvt. Ltd, Dharwad growth industries association, Manipal Health Entreprizes എന്നീ പ്രമുഖ കമ്പനികളുടെ പ്രോബ്ലം statement കളാണ് ജയ് ഭാരത് കോളേജിലേക്ക് വേണ്ടി തിരഞ്ഞെടുത്തത്.

അതേ സമയം തന്നെ മുഴുവൻ നോഡൽ സെന്ററുകളിലെയും ടീമുകളെ അഭിസംബോധന ചെയ്തു കൊണ്ട് കേന്ദ്ര മാനവ വികസന വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ വീഡിയോ കോൺഫെറൻസിലൂടെ സംസാരിക്കും. ഉദ്ഘാടനചടങ്ങിന് പിന്നാലെ തന്നെ ഏകദേശം 8:30 ഓടു കൂടി തന്നെ ഹാക്കത്തോൺ ആരംഭിക്കുന്നതാണ്. തുടർന്ന് 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രോഗ്രാമിങ് യുദ്ധം. കൃത്യമായ ഇടവേളകളിൽ മൂല്യനിർണ്ണയം, ട്രെയിനിങ് സെഷനുകൾ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മാർച്ച് രണ്ടിന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദ്യാർത്ഥികളുമായി സംവദിക്കുന്നതാണ്.

ഓരോ പ്രോബ്ലം സ്റ്റേറ്റ്മെന്റിലും ഒരു ടീം ആയിരിക്കും വിജയിക്കുക. പ്രോബ്ലെത്തിന്റെ സങ്കീര്‍ണക്കനുസരിച്ച് 1,00,000 രൂപ, 75,000 രൂപ, 50,000 രൂപ എന്നിങ്ങനെയായിരിക്കും സമ്മാന തുകകൾ. വിവിധ വിഭാഗങ്ങളിലായി 2.5 കോടി രൂപയാണ് ആകെ സമ്മാനത്തുക, കൂടാതെ വിദ്യാർത്ഥികൾക്കുള്ള മുഴുവൻ ചിലവുകളും കേന്ദ്രസർക്കാർ വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!