Munavira Vakayil
Munavira Vakayil
Sub Editor, NowNext

വ്യാപകമായ ചരക്ക് നീക്ക സംവിധാനങ്ങൾ ഉണ്ടെങ്കിലും സമുദ്ര വഴിയിലുള്ള ചരക്ക് കടത്തലിന് ഒരു കുറവും വന്നിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ കപ്പലുകളും മറ്റും വ്യാപകമായി സഞ്ചരിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഉയർന്ന ശമ്പളവും ഏവരെയും ആകർഷിക്കുന്ന ഗ്ലാമർ പരിവേഷവും കപ്പൽജോലികളെ മികവുറ്റതാക്കുന്നു എന്നതിൽ സംശയമില്ല.

കപ്പൽ ജോലികൾ ഇഷ്ടപ്പെടുന്നവർക്ക് കരിയർ മികച്ചതാക്കാൻ വിവിധ കോഴ്സുകൾ നിലവിലുണ്ട്.

1. മറൈൻ എഞ്ചിനീയർ

കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, ബോട്ടുകൾ തുടങ്ങിയവയുടെ ഗതി നിയന്ത്രണം, വായു ശുദ്ധീകരണം എന്നിവ മറൈൻ എഞ്ചിനീയറിങ്ങിൽ ആണ് വരുക. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും കപ്പലുകളിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന വിഭാഗമാണിത്.

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് 60% മാർക്കിൽ കുറയാതെയും ഇംഗ്ലീഷിൽ 50% വും ഹയർ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയായവർക്കും, അംഗീകൃത സർവ്വകലാ ശാലകളിൽ നിന്ന് മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ ബി ടെക് കഴിഞ്ഞവർക്കും ബിരുദം, ബിരുദാനന്തര ബിരുദം വിഭാഗങ്ങളിൽ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. നാല് വർഷമാണ് ഈ കോഴ്സിന്റെ കാലാവധി.

ബിരുദ വിഭാഗക്കാർക്ക്  പ്രവേശന പരീക്ഷ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങൾ
  • A.I.C.E.T or All India Common Entrance Test
  • A.I.E.E.E or All India Engineering Entrance Examination
  • I.I.T.J.E.E or Indian Institute of Technology Joint Entrance Examination
  • I.M.U.C.E.T or Indian Maritime University Common Entrance Test
  • Marine Engineering and Research Institute (M.E.R.I) Entrance Examination
ബിരുദാനന്തര ബിരുദ വിഭാഗക്കാർക്ക് പ്രവേശന പരീക്ഷ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങൾ
  • Andhra University Entrance Examination
  • Bengal Engineering and Science University Entrance Examination
  • Chidambaram Institution of Maritime Technology Entrance Examination
  • Cochin University of Science and Technology Entrance Examination
  • G.A.T.E or Graduate Aptitude Test in Engineering

Worthy caucasian mechanic in overalls and with helmet kneeling inside ship and repairing engine. Premium Photo

2. നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്

കപ്പലുകളുടെ രൂപ കല്പന, നിർമാണം, നവീകരണം തുടങ്ങിയവ പഠിപ്പിക്കുന്ന ശാഖയാണ്.

യോഗ്യത

പ്ലസ് ടു തത്തുല്യ പരീക്ഷയിൽ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ മൊത്തം 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

സ്ഥാപനങ്ങൾ
  • Cochin University of Science and Technology (CUSAT)
  • Indian Maritime University (IMU) Chennai,
  • IIT Madras
  • IIT Kharagpur
  • Sree Narayana Gurukulam College of Engineering, Kolenchery, Ernakulam.

3. B.Sc. നോട്ടിക്കൽ സയൻസ്

സമുദ്രാടിസ്ഥാന മേഖലയിലെ ഏറ്റവും മികച്ചതും ജനപ്രിയവുമായ കോഴ്സുകളിൽ ഒന്നാണ്.  ഒ എൻ ജി സി, സെയിൽ, കൽക്കരി ഇന്ത്യ, ജിഎസ്ഐ  (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ), സർക്കാർ ഓപ്പറേറ്റഡ് ക്വാറികൾ തുടങ്ങിയ സ്വകാര്യ, പൊതു മേഖലകളിലെ മികച്ച ജോലികൾ നോട്ടിക്കൽ സയൻസ് പഠിച്ചവരെ കാത്തിരിക്കുന്നുണ്ട്.  ഉയർന്ന വരുമാനത്തിൽ ജോലി ലഭിക്കാവുന്ന മേഖലയാണിത്. ക്യാപ്റ്റൻ ആയോ അല്ലെങ്കിൽ കമ്പനി കൺസൾട്ടന്റ് ആയോ എഞ്ചിനീയർ ആയോ ജോലി ചെയ്യാം.

യോഗ്യത

പ്ലസ് ടു പരീക്ഷയിൽ മാത്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ്, എന്നീ വിഷയങ്ങൾക്ക് 50% മാർക്ക് നേടിയവർക്ക്, മൂന്ന് വർഷത്തെ കാലാവധിയുള്ള ഈ കോഴ്സ് പഠിക്കാം.

സ്ഥാപനങ്ങൾ
  • Central Institute of Fisheries Nautical and Engineering Training , Cochin, Kerala.
  • Coimbatore Marine College.
  • Academy of Maritime Education and Training Karnataka.
  • Maharashtra Academy of Naval Education.
  • Indian Maritime University – (IMU), Chennai.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!