കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ ഇ എസ് ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലും അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും നിലവിലുള്ള രജിസ്ട്രേഷനുമാണ് യോഗ്യത. അഭിമുഖം വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മെയ് 28ന് രാവിലെ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474-2742341 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES