മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഒൻപതാം തീയ്യതിയിലേക്ക് മാറ്റിയതിനാൽ, കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ ഇംഗ്ലിഷ്, ബി.എ അഫ്സൽ-ഉൽ-ഉലമ മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർ‌ഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) 09.08.2022ന് വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്, 08.08.2022, തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. സർവ്വകലാശാല താവക്കര ക്യാംപസിൽ വച്ച് 10.30 AM മുതൽ 3.00 PM വരെ ഗ്രേഡ് കാർഡ് വിതരണം ചെയ്യും. വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here