കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് കൗണ്ടർ സ്റ്റാഫ്, അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ്, അറ്റൻഡർ, സ്റ്റാഫ് നഴ്സ് (ഡയാലിസിസ് യൂണിറ്റ്), ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി 18-40 വയസ്സ്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് കോപ്പി, പാസ്പോർട്ട് ഫോട്ടോ എന്നിവ സഹിതം ജൂലൈ നാലിന് രാവിലെ 9.30ന് ഓഫീസിൽ എത്തിചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474-2575717.

Home VACANCIES