വെള്ളിത്തിരയില്‍ താരമാകാനാഗ്രഹിക്കുന്നവര്‍ കുറവല്ല. ഉയര്‍ന്ന പ്രതിഫലവും സമൂഹത്തില്‍ കിട്ടുന്ന അംഗീകാരവും മറ്റും ചെറുപ്പക്കാരെ ഈ രംഗത്തേക്കാകര്‍ഷിക്കുന്നു. ഇന്നിപ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ചാനലുകളും കൂടിയായപ്പോള്‍ സിനിമക്കുപരി നിരവധി വഴികള്‍ തുറന്നിരിക്കുന്നു. അതിനാല്‍ത്തന്നെ ഈ രംഗത്തെ കോഴ്സുകള്‍ക്ക് പ്രസക്തിയേറി. പക്ഷേ ഈ രംഗത്ത് കോഴ്സുകള്‍ക്കപ്പുറം കഴിവിന് തന്നെയാണ് പ്രാധാന്യം. പിന്നെ കൃത്യമായി വഴി കാട്ടുവാനുള്ള വ്യക്തികളും ഭാഗ്യവും എല്ലാം പ്രധാനമാണ്. അഭിനയമെന്നതിനപ്പുറം സിനിമയുടെ സാങ്കേതിക വിദ്യ നല്‍കുന്ന തൊഴിലവസരങ്ങള്‍ ഏറെയാണ്.

അനശ്ചിതത്തിന്‍റേതാണ് ഈ മേഖല. വളരെപ്പെട്ടെന്ന് പലരും താരമായെന്ന് വരാം, ഒപ്പം ഇന്നത്തെ താരങ്ങള്‍ നാളെ ഒന്നുമല്ലാതെയായെന്നും വരാം. കഴിവുള്ള പലരും ഒന്നുമാവാതെ പോയിട്ടുണ്ട്. ആയതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രം ചുവടുകള്‍ വെക്കേണ്ട രംഗം. കലയും കച്ചവടവും കൈകോര്‍ക്കുന്നിടമാണ് സിനിമ. സ്വന്തമായ കഴിവുണ്ടുവെങ്കില്‍ അതിനെ ഒന്നു പോഷിപ്പിക്കുവാന്‍ മാത്രമേ കോഴ്സുകള്‍ ഉപകാരപ്പെടുകയുള്ളുവെന്നോര്‍ക്കുക. സ്വകാര്യ സ്ഥാപനങ്ങളും ഈ കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രവേശനത്തിന് മുന്‍പ് AICTE യുടെ അംഗീകാരം ഉറപ്പ് വരുത്തേണ്ടതുണ്ട്.

പ്രധാന സ്ഥാപനങ്ങള്‍

ഈ രംഗത്ത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പൂനെ
ഈ മേഖലയില്‍ ശ്രദ്ധേയമായ കോഴ്സുകളും മികച്ച പരിശീലനവും ലഭ്യമാക്കുന്ന സ്ഥാപനമാണിത്. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഇവിടെ സിനിമ, ടിവി രംഗത്തെ മികച്ച കോഴ്സുകള്‍ ലഭ്യമാണ്.

മൂന്ന് വര്‍ഷ പി ജി ഡിപ്ലോമ കോഴ്സുകള്‍

1. Direction & Screenplay writing – ഡിഗ്രിയാണ് ഈ കോഴ്സിന്‍റെ യോഗ്യത. 10 സീറ്റാണുള്ളത്.
2. Cinematography (ശ്ചായാഗ്രഹണം) – ഇതിനും ഡിഗ്രിയാണ് വേണ്ടത്. 10 സീറ്റ്
3. Recording and Sound Design – പ്ലസ് തലത്തില്‍ ഫിസിക്സ് ഒരു വിഷയമായി പഠിച്ചുള്ള ബിരുദം. 10 സീറ്റ്
4. Editing – ഇതിനും ഡിഗ്രിയാണ് വേണ്ടത്. 10 സീറ്റ്
5. Art Direction and Production Design – Architecture/ Painting /Applied Arts / Sculpture/ Interior Design എന്നിവയിലോ ഫൈന്‍ ആര്‍ട്സുമായി ബന്ധപ്പെട്ട മേഖലയിലോ ഡിഗ്രി വേണം. 10 സീറ്റ്

രണ്ട് വര്‍ഷ പി ജി ഡിപ്ലോമ കോഴ്സുകള്‍

1. അഭിനയം – ഡിഗ്രിയാണ് ഈ കോഴ്സിന്‍റെ യോഗ്യത. 10 സീറ്റാണുള്ളത്.

ഒരു വര്‍ഷത്തെ ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

1. Feature Film Screenplay Writing (തിരക്കാഥാ രചന) – ഡിഗ്രിയാണ് യോഗ്യത. 12 സീറ്റാണുള്ളത്.

ടി വി സംബന്ധമായ കോഴ്സുകള്‍ – ഒരു വര്‍ഷത്തെ പി ജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

1. TV Direction (സംവിധാനം) – ഡിഗ്രിയാണ് വേണ്ടത്. 12 സീറ്റ്
2. Electronic Cinematography – ഡിഗ്രിയാണ് വേണ്ടത്. 12 സീറ്റ്
3. Video Editing – ഡിഗ്രിയാണ് വേണ്ടത്. 12 സീറ്റ്
4. Sound Recording and TV Engineering – പ്ലസ് തലത്തില്‍ ഫിസിക്സ് ഒരു വിഷയമായി പഠിച്ചുള്ള ബിരുദം. 12 സീറ്റ്

പ്രവേശന രീതി

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് സെലക്ഷന്‍. അഗര്‍ത്തല, അഹമ്മദാബാദ്, അലഹബാദ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, ഭൂവനേശ്വര്‍, ചാണ്ഡിഗാര്‍ഗ്, ചെന്നൈ, ഡെറാഡൂണ്‍, ഗാങ്ങ്ടോക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജെയ്പൂര്‍, ജമ്മൂ, കൊല്‍ക്കത്ത, ലക്നൌ, മുംബൈ, ന്യൂഡല്‍ഹി, പാറ്റ്ന, പൂനൈ, റായ്പൂര്‍, റാഞ്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പൊതു വിജ്ഞാനം, മാനസിക ശേഷി എന്നിവയില്‍ നിന്നാവും ചോദ്യങ്ങള്‍. സിനിമയിലുള്ള സാങ്കേതിക അറിവ്, താല്‍പര്യം എന്നിവയും വിലയിരുത്തും. ഛായാഗ്രഹണ കോഴ്സിന് പ്ലസ്ടു തലത്തിലുള്ള ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ചോദ്യങ്ങളുണ്ടാവും. പ്രാഥമിക പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ ഏഴ് ദിവസത്തെ സിനിമ ഓറിയന്‍റേഷന്‍ കോഴ്സില്‍ പങ്കെടുപ്പിക്കും. ഈ കോഴ്സിനെ അടിസ്ഥാനമാക്കി നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അന്തിമ തിരഞ്ഞെടുപ്പ്. തുടര്‍ന്ന് അഭിമുഖവും വൈദ്യ പരിശോധനയുമുണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Film and Television Institute of India
Law College Road, Pune – 411004
Maharshtra
Tel: +91-020 25431817/25430017
Email: [email protected]
Website: www.ftiindia.com

എം ജി ആര്‍ ഗവണ്‍മെന്‍റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ പഠന സ്ഥാപനമാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ കീഴില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന എം ജി ആര്‍ ഗവണ്‍മെന്‍റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

പ്രോഗ്രാമുകള്‍

1. ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് (സിനിമാട്ടോഗ്രാഫി) – 4 വര്‍ഷം – 14 സീറ്റ്
ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കില്‍ ഫോട്ടോഗ്രാഫി എന്നിവ പഠിച്ചുള്ള പ്ലസ് ടു വോ തത്തുല്യ യോഗ്യതയോ, അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എന്നിവയിലുള്ള ഡിപ്ലോമയോ ആണ് യോഗ്യത.

2. ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് (ഡിജിറ്റല്‍ ഇന്‍റര്‍മീഡിയേറ്റ്) – 4 വര്‍ഷം – 14 സീറ്റ്
ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കില്‍ ഫോട്ടോഗ്രാഫി എന്നിവ പഠിച്ചുള്ള പ്ലസ് ടു വോ തത്തുല്യ യോഗ്യതയോ, അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എന്നിവയിലുള്ള ഡിപ്ലോമയോ ആണ് യോഗ്യത.

3. ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് (സിനിമാട്ടോഗ്രാഫി) – 4 വര്‍ഷം – 14 സീറ്റ്
ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കില്‍ റോഡിയോ ആന്‍ഡ് ടി വി എന്നിവ പഠിച്ചുള്ള പ്ലസ് ടു വോ തത്തുല്യ യോഗ്യതയോ, അല്ലെങ്കില്‍ ഇലക്ട്രിക്കല്‍, അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എന്നിവയിലുള്ള ഡിപ്ലോമയോ ആണ് യോഗ്യത.

4. ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് (ഡയറക്ഷന്‍ ആന്‍ഡ് സ്കീന്‍പ്ലേ റൈറ്റിങ്ങ്) – 4 വര്‍ഷം – 14 സീറ്റ്. ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടു.

5. ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് (ഫിലിം എഡിറ്റിങ്ങ്) – 4 വര്‍ഷം – 14 സീറ്റ്. ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടു

6. ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് (ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്) – 4 വര്‍ഷം – 14 സീറ്റ്. ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടു

എല്ലാ കോഴ്സിലും ഓരോ സീറ്റ് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കും ഒരു സീറ്റ് സിനിമാ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കള്‍ക്കായും സംവരംണം ചെയ്തിരിക്കുന്നു. അഭിരുചി പരീക്ഷയും അഭിമുഖവുമുണ്ടാകും. സംസരണവും ഫീസ് തുടങ്ങിയ മറ്റു വിവരങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബസൈറ്റായ http://www.tn.gov.in/ സന്ദര്‍ശിക്കുക.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയിലെ വളരെ പ്രശസ്തമായ സിനിമാ പഠന സ്ഥാപനമാണ് കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മിനിസ്ട്രി ഏഫഅ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ്ങിന്‍റെ കീഴിലാണ് ഈ സ്ഥാപനം. മൂന്ന് വര്‍ഷം ദൈര്‍ഖ്യമുള്ള പി ജി ഡിപ്ലോമാ കോഴ്സാണിവിടെയുള്ളത്. സംവിധാനവും തിരക്കഥയും, ഛായാഗ്രാഹണം, എഡിറ്റിങ്ങ്, ശബ്ദലേഖനം, ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍, ആനിമേഷന്‍ ആന്‍ഡ് സിനിമ ഇവ സ്പെഷ്യലൈസ് ചെയ്യാം. ആകെ 70 സീറ്റ്. ആനിമേഷന് 10 സീറ്റും മറ്റെല്ലാത്തിനും 12 സീറ്റ് വീതവും. സംവിധാനവും തിരക്കഥയും, ഛായാഗ്രാഹണം, എഡിറ്റിങ്ങ് എന്നിവക്ക് അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് http://srfti.ac.in/ നോക്കുക.

പഠനം കേരളത്തില്‍

കേരളത്തിലും ഇപ്പോള്‍ സിനിമ പഠിക്കുവാന്‍ കഴിയും. അന്തരിച്ച മുന്‍ രാഷ്ട്രപതി ശ്രീ. കെ ആര്‍ നാരായണന്‍റെ പേരിലുള്ള ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയത്ത് ഉണ്ട്. കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്. മൂന്ന് വര്‍ഷത്തെ ഡിപ്ലോമാ കോഴ്സുകളാണിവിടെയുള്ളത്.

1. ഡിപ്ലോമ ഇന്‍ ആക്ടിങ്ങ് – 10 സീറ്റ്. പ്ലസ്ടുവാണ് യോഗ്യത
2. ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് – 10 സീറ്റ്. പ്ലസ്ടുവാണ് യോഗ്യത
3. ഡിപ്ലോമ ഇന്‍ സിനിമാട്ടോഗ്രഫി – 10 സീറ്റ്. പ്ലസ്ടുവാണ് യോഗ്യത
4. ഡിപ്ലോമ ഇന്‍ ഓഡിയോഗ്രാഫി – 10 സീറ്റ് പ്ലസ്ടുവാണ് യോഗ്യത
5. ഡിപ്ലോമ ഇന്‍ എഡിറ്റിങ്ങ് – 10 സീറ്റ് പ്ലസ്ടുവാണ് യോഗ്യത
6. ഡിപ്ലോമ സ്ക്രിപ്റ്റ് റൈറ്റിങ്ങ് ആന്‍ഡ് ഡയറക്ഷന്‍ – 10 സീറ്റ് പ്ലസ്ടുവാണ് യോഗ്യത

പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്

K R Narayanan National Institute of Visual Science & Arts
Thekkumthala, Kanjiramattam P.O
Kottayam – 686585
0481 2706100, 2706112, 2706113, 2706123
http://www.krnnivsa.edu.in/

സി ഡിറ്റ്

ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റില്‍ (Centre for Development of Imaging Technology ) സിനിമാ സംബന്ധിയായ ചില കോഴ്സുകളുണ്ട്.

1. PG Diploma in Animation Film Designing: ഈ ഒരു വർഷം ദൈർഖ്യമുള്ള പ്രോഗ്രാമിനു ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം. ബിഎഫ്എ ബിരുദക്കാർക്ക് മുൻ തൂക്കമുണ്ട്. 15 സീറ്റുണ്ട്.

2. Diploma in Sound Design & Engineering:– ഒരു വര്‍ഷത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത. 15 പേര്‍ക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും.

3. Diploma in Digital Media Production: +2 അടിസ്ഥാന യോഗ്യതയായ ഈ കോഴ്സിൽ ഫിലിം/സീരിയൽ/ഡോക്യുമെൻറ്ററി തുടങ്ങിയവയുടെ അടിസ്ഥാന തത്വങ്ങൾ പഠിക്കാവുന്നതാണു. 6 മാസമാണു കാലാവുധി. 20 പേർക്കാണു പ്രവേശനം

4. Certificate Course In Non-Linear Editing: വീഡിയോ എഡിറ്റിങ്ങ് ചെയ്യുവാൻ പ്രാപ്തരാക്കുന്ന ഈ കോഴ്സിൻറ്റെ യോഗ്യത എസ് എസ് എൽ സിയാണു. റഗുലർ കോഴ്സിനു 3 മാസവും വീക്കെൻഡ്, ഈവനിങ്ങ് പ്രോഗ്രാമുകൾക്ക് 5 മാസവുമാണു കാലാവുധി. 12 പേർക്കാണു പ്രവേശനം.

5. Certificate Course in Videography: ഷൂട്ടിങ്ങ് ഒരു കരിയറായി എടുക്കുവാൻ താല്പര്യമുള്ളവർക്കാണു ഈ കോഴ്സിണങ്ങുക. 3 മാസം ദൈർഖ്യമുള്ള ഇതിൻറ്റെ യോഗ്യത എസ് എസ് എൽ സി യാണു. 15 സീറ്റാണുള്ളത്.

6. Certificate Course in digital still photography: സ്റ്റിൽ ഫോട്ടാഗ്രാഫിയിലെ നൂതന സങ്കേതങ്ങൾ പഠന വിധേയമാക്കുന്ന ഈ കോഴ്സിനും എസ് എസ് എൽ സി മതിയാകും. റഗുലർ കോഴ്സിനു 5 ആഴ്ചയും ഈവനിങ്ങ് കോഴ്സിനു 8 ആഴ്ചയുമാണു കാലാവുധി. 15 സീറ്റുണ്ട്.

7. Diploma in Television Production Management & Marketing: 6 മാസം ദൈർഖ്യമുള്ള ഈ കോഴ്സിനു +2 പാസായവർക്ക് അപേക്ഷിക്കാം. (ഓഫ് കാമ്പസായി മാത്രം)
സി ഡിറ്റിനേക്കുറിച്ചും ഓഫ് ക്യാമ്പസുകൾ, ഫീസ് നിലവാരം തുടങ്ങിയവയെക്കുറിച്ചുമെല്ലാമറിയുവാൻ http://www.cdit.org/ സന്ദർശിക്കുക

കൊച്ചിന്‍ മീഡിയ സ്കൂള്‍

എറണാകുളത്തെ കൊച്ചിന്‍ മീഡിയ സ്കൂളില്‍ വിവിധങ്ങളായ കോഴ്സുകളുണ്ട്.

1. DIRECTION – 2 വര്‍ഷത്തെ ഈ മാസ്റ്റര്‍ ഡിപ്ലോമാ പ്രോഗ്രാമിന് 8 സീറ്റുകളാണുള്ളത്. 1 വര്‍ഷത്തെ ഡിപ്ലോമാ പ്രോഗ്രാമും ഈ വിഷയത്തിലുണ്ട്. 14 സീറ്റുകളാണുള്ളത്.

2. CINEMATOGRAPHY – 2 വര്‍ഷത്തെ ഈ മാസ്റ്റര്‍ ഡിപ്ലോമാ പ്രോഗ്രാമിന് 8 സീറ്റുകളാണുള്ളത്. 1 വര്‍ഷത്തെ ഒരു ഡിപ്ലോമാ പ്രോഗ്രാമും ഈ വിഷയത്തിലുണ്ട്. 14 സീറ്റുകളാണുള്ളത്.

3. SOUND – Sound Engineering ഡിപ്ലോമാ പ്രോഗ്രാമിന് 8 സീറ്റുകളാണുള്ളത്. 2 ര്‍ഷമാണ് കാലാവധി. ഒരു വര്‍ഷത്തെ Sound Recording & Design ന് 14 സീറ്റുകളാണുള്ളത്.

4. EDITING – 2 വര്‍ഷത്തെ ഈ മാസ്റ്റര്‍ ഡിപ്ലോമാ പ്രോഗ്രാമിന് 8 സീറ്റുകളാണുള്ളത്. വര്‍ഷത്തെ ഡിപ്ലോമാ പ്രോഗ്രാമും ഈ വിഷയത്തിലുണ്ട്. 14 സീറ്റുകളാണുള്ളത്.

5. ACTING – Screen Acting കോഴ്സിന്‍റെ കാലാവധി 3 മാസമാണ്. 14 സീറ്റുകളുണ്ട്.

6. FILM STUDIES – 14 സീറ്റുകളുള്ള ഫിലിം സ്റ്റഡീസിന്‍റെ കാലാവധി ഒന്നര വര്‍ഷമാണ്.

7. CERTIFICATE PROGRAMS
1. Photography – 2 മാസം, 20 സീറ്റ്
2. Screen Writing – 3 മാസം, 20 സീറ്റ്
3. Basics Of Film Making – 5 മാസം, 14 സീറ്റ്
4. Di Colourist – 5 മാസം, 14 സീറ്റ്
5. Broadcast Media Production – 5 മാസം, 14 സീറ്റ്
6. Studio Recording – 3 മാസം, 8 സീറ്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cochinmediaschool.com/ സന്ദര്‍ശിക്കുക.

മീഡിയ വില്ലേജ് ചങ്ങനാശ്ശേരി

ഇവിടെ MA Cinema & Television, BA Audiography & Digital Editing, BA Multimedia, MA Multimedia, BA Visual Communication തുടങ്ങിയ കോഴ്സുകളുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.mediavillageindia.com/ നോക്കുക.

നിയോ ഫിലിം സ്കൂള്‍ എറണാകുളം

1. FILM DIRECTION
Professional Diploma in Media Production – Film Specialization – 4 സെമസ്റ്ററിന്‍റെ ഈ കോഴ്സില്‍ 12 പേര്‍ക്കാണ് പ്രവേശനം.
Diploma in Media Production – Television Specialization – 2 സെമസ്റ്ററിന്‍റെ ഈ കോഴ്സില്‍ 12 പേര്‍ക്കാണ് പ്രവേശനം.
2. CINEMATOGRAPHY
Professional Diploma in Digital Cinematography – – 4 സെമസ്റ്ററിന്‍റെ ഈ കോഴ്സില്‍ 12 പേര്‍ക്കാണ് പ്രവേശനം.
Professional Diploma in Digital Cinematography – 2 സെമസ്റ്ററിന്‍റെ ഈ കോഴ്സില്‍ 12 പേര്‍ക്കാണ് പ്രവേശനം.
3. ANIMATION
Professional Diploma in Visual Effects & Animation – Film Specialization – 4 സെമസ്റ്റര്‍, 12 സീറ്റ്
Professional Diploma in Animation – TV Specialization – 2 സെമസ്റ്റര്‍, 12 സീറ്റ്
4. Diploma in Digital Still Photography – 6 മാസം, 12 സീറ്റ്
5. Diploma in Screen Acting – 4 മാസം, 12 സീറ്റ്
6. Diploma in professional Voice Designing – 3 മാസം, 12 സീറ്റ്
7. Diploma in Screen Play Writing – 3 മാസം, 12 സീറ്റ്
8. SOUND ENGINEERING
Professional Diploma in Sound Recording & Engineering – Film Specialization – 4 സെമസ്റ്റര്‍, 12 സീറ്റ്
Professional Diploma in Sound Engineering – TV Specialization – 2 സെമസ്റ്റര്‍, 12 സീറ്റ്
Professional Diploma in Sound Engineering – Live Sound Specialization – 2 സെമസ്റ്റര്‍, 12 സീറ്റ്

കൂടുതല്‍ അറിയുവാന്‍ http://www.neofilmschool.com/ നോക്കുക.

ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍

1. Diploma in Film Making (Direction) – 1 Year
2. Diploma in Film Making (Cinematography) – 1 Year
3. Diploma in Film & Broadcast Media – 1 Year
4. Certificate in Film Editing (2 Months Basic/3 Months Advanced)
5. Certificate in Photography & Videography (2 Months Weekend)
6. Certificate in Basic Film making (3 Months Weekend)
7. Bachelors Degree in Film & Television – 3 Year
വിശദ വിവരങ്ങള്‍ക്ക് http://www.chetanamedia.com/

Leave a Reply