കേരളത്തിലെ വിവിധ സർക്കാർ വകുപ്പ് തല സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വിദ്യാർത്ഥികളിൽ ഇന്നും കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ അസാപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരുക്കുന്ന റീബൂട്ട് കേരള  ഹാക്കത്തോൺ 2020 – ന്റെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കി. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. ഉഷ ടൈറ്റസ് IAS അവർകൾ ആണ് വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചത്.

വെബ്സൈറ്റ്: https://reboot.asapkerala.gov.in/

വെബ്സൈറ്റ് ഉപയോഗിച്ചു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഹാക്കത്തോണിലേക്ക് രജിസ്റ്റർ ചെയ്യാം. നിലവിൽ രജിസ്ട്രേഷൻ പൂർത്തിയായ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ടീമുകളായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം കൂടി വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. വെബ്സൈറ്റ് പോർട്ടൽ ഉപയോഗിച്ച് തന്നെയായിരിക്കും ടീമുകളുടെ രജിസ്ട്രേഷൻ, പ്രോബ്ലം സ്റ്റേറ്റ്മമെൻറ്‌ തിരഞ്ഞെടുക്കൽ, പ്രശ്നപരിഹാരങ്ങൾ നിർദേശിക്കൽ തുടങ്ങിയവ ചെയ്യേണ്ടത്. ഹാക്കത്തോണുമായി ബന്ധപ്പെട്ട വിവരങ്ങൾ, സംശയങ്ങൾ എന്നിവക്കായി ആർക്കും വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കേരളത്തിലെ പൊതു-സ്വകാര്യ മേഖലകളിലെ വിവിധ തലങ്ങളിലുള്ള പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികളിൽ നിന്നും പരിഹാരങ്ങൾ കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ് അസാപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ചേർന്ന് റീബൂട്ട് കേരള ഹാക്കത്തോൺ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വരുന്ന ജനുവരിയോട് കൂടി ആദ്യ തല മത്സരങ്ങൾക്ക് തുടക്കം കുറിക്കും. പത്തോളം വിവിധ കേന്ദ്രങ്ങളിലായി, വിവിധ വിഷയങ്ങളിൽ കേന്ദ്രീകരിച്ചു നടക്കുന്ന മത്സരങ്ങളിൽ നിന്ന് വിജയിക്കുന്ന ടീമുകളെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും. ഏറ്റവും മികച്ച പ്രശ്നപരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്ന ടീമുകൾക്ക് പാരിതോഷികവും സംരംഭകത്വത്തിലേക്ക് കടക്കാൻ സർക്കാർ സഹായവും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!