സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിൻറെ പ്രൊജക്ടിലേക്ക് 15 പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന തലത്തിൽ ഒന്നും ജില്ലാതലത്തിൽ 14 ഒഴിവുകളാണുള്ളത്. അഭിമുഖത്തിന് അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിശദമായ വിജ്ഞാപനം കാണുക. അഭിമുഖത്തിലെ തീയതി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11.

Leave a Reply