തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാതലത്തില്‍ ക്വാളിറ്റി മോണിറ്ററിംഗ് ടീമിനെ നിയമിക്കുന്നു. തദ്ദേശസ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാതെ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ്. താത്പര്യമുള്ളവര്‍ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, ഓള്‍ഡ് ബ്ലോക്ക് ഓഫീസ്, വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2360122, 2360572.

Home VACANCIES