ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍,യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്ക്) , നേഴ്‌സ്, കൗണ്‍സിലര്‍, ഡറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ് , സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക് ), പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) തസ്ഥികകളിലാണ്  നിയമനം. നിയമനത്തിനുളള അഭിമുഖം ഈ മാസം 18 ന് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ രാവിലെ എട്ടിനും ഒന്‍പതിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്യണം.  വിശദവിവരങ്ങള്‍ക്ക് www.chenneerkara.kvs.ac.in എന്ന വെബ്‌സൈറ്റിലോ  0468 2256000എന്ന നമ്പരിലോ ബന്ധപ്പെടുക.

Leave a Reply