Munavira Vakayil
Munavira Vakayil
Sub Editor, NowNext

ബിസി അഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന സെനോ എന്ന ഗണിത ശാസ്ത്രജ്ഞന്‍ ഈ സോപ്പു കഥകളിലെ താരങ്ങളായ ആമയേയും മുയലിനേയും ഗണിത ശാസ്ത്ര പരമായി വിശകലനം ചെയ്യുന്നുണ്ട്.

അതിങ്ങനെയാണ്,

അമിതമായ ആത്മവിശ്വാസമാണ് മുയലിന് വിനയായത് എന്നാണ് കഥയുടെ ഗുണപാഠമെങ്കിലും, സെനോയുടെ നിരീക്ഷണത്തില്‍ അന്ന് സംഭവിച്ചത് ഇതൊന്നുമല്ലത്രെ. മുയലിനോട് മത്സരിക്കാന്‍ വിമുഖത കാട്ടിയ ആമയെ മുയല്‍ 100 മീറ്റര്‍ മുന്നില്‍ നില്‍ക്കാന്‍ അനുവദിച്ചു. മുയലിന്റെ വേഗം ആമയുടെ വേഗത്തിന്റെ പത്തിരട്ടിയായിരുന്നു. മത്സരം ആരംഭിക്കുമ്പോള്‍, അവര്‍ക്കിടയില്‍ 100 മീറ്റര്‍ ദൂരം. മുയല്‍ 100 മീറ്റര്‍ സഞ്ചരിച്ച് ആമ നിന്നിരുന്നിടത്ത് എത്തുമ്പഴേക്കും ആമ 10 മീറ്റര്‍ സഞ്ചരിച്ച് കഴിഞ്ഞിരുന്നു. അപ്പോഴും ആമയാണ് 10 മീറ്റര്‍ മുന്നില്‍, മുയല്‍ 10 മീറ്റര്‍ സഞ്ചരിച്ചപ്പഴേക്കും ആമ 1 മീറ്റര്‍ സഞ്ചരിച്ച് മുന്നിലെത്തി. മുയല്‍ 1 മീറ്റര്‍ സഞ്ചരിക്കുമ്പോഴേക്കും ആമ 10 സെന്റീമീറ്റര്‍ സഞ്ചരിച്ചു. അപ്പഴും ആമ തന്നെ മുന്നില്‍ ! ഇത് തുടര്‍ന്നു. ആമയെ പരാജയപ്പെടുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ് മുയല്‍ പന്തയം ഉപേക്ഷിച്ചു പോലും.

ഇങ്ങനെയുള്ള നിരവധി ചിന്തകളെ immeasurably subtle and profound എന്ന പേരില്‍ റസ്സല്‍ സേനോ അവതരിപ്പിച്ചിട്ടുണ്ട്. റെസ്സോയെ പോലെ തന്നെ ഗണിത ശാസ്ത്രത്തിന് നിരവധി സംഭാവന നല്‍കിയ വ്യക്തികളാണ് ആര്‍ക്കമിഡീസ്, പൈതഗോറസ്, യൂക്ലിഡ്, ന്യൂട്ടന്‍, തുടങ്ങിയ നിരവധി പേര്‍. ഇത് മനുഷ്യ വംശത്തിന്റെ വളര്‍ച്ചയിലും, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന കാലാഹരണപ്പെട്ട ചാക്കോ മാഷിന്റെ ഡയലോഗ് തന്നെയാണ് കണക്കിനെ കുറിച്ച് പറയാന്‍ ഏറ്റവും അനുയോജ്യമായത്. കണക്കില്ലെങ്കില്‍ ശാസ്ത്രവും സമയവും  ബിസിനസും തുടങ്ങി ഒന്നുമില്ല എന്നത് തന്നെയാണ്.

ഗണിതം ഒരു കരിയര്‍ ആയി തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലെ കരിയര്‍ സാധ്യതകളെ കുറിച്ച് അറിയേണ്ടതുണ്ട്. ഗണിതം നിര്‍ബന്ധമായ ശാസ്ത്ര വിഷയങ്ങളോട് കൂടെ 10+2 വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് IISC ബെംഗളുരു, വിവിധ ഐ ഐ ടി കള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന BS/BS – Ms സംയോജിത ഗണിത പ്രോഗ്രാമുകളില്‍ ചേരാം. IIT – JEE/KVPY എന്നിവയിൽ മികച്ച പ്രകടനം നിർബന്ധം.

തിരുവന്തപുരത്ത് ഉള്‍പ്പടെ ഏഴിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന IISER കളില്‍ ബോര്‍ഡ് പരീക്ഷാ സ്‌കോറിന്റെയും IISER അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലും ചേരാം.+2 വിന് ശേഷം ഗണിത ശാസ്ത്രത്തില്‍ ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്‌സില്‍ ഇന്‍സ്റ്റിറ്റ്യൂട്ടും മദ്രാസിലെ ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സും മികച്ച സാധ്യതകളാണ്.

B.stat, B.mat എന്നിങ്ങനെ സ്റ്റാറ്റിക്‌സിലും ഗണിത ശാസ്ത്രത്തിലുമുള്ള ബിരുദ പ്രോഗ്രാമുകളാണ് ISI യുടേത്. CMI യുടെ ബിരുദ കോഴ്‌സുകള്‍ Bsc Hons in Maths + computer science ; Bsc Hons in Maths + Physics എന്നിങ്ങനെയാണ്. ഈ രണ്ട് കോഴ്‌സുകളിലും ഊന്നല്‍ ഗണിത വിഷയങ്ങള്‍ക്ക് തന്നെയാണ്. IIT Delhi, Guahati, IIT Ropar, Delhi Technological Universtiy എന്നിവ നടത്തുന്ന ഗണിത ശാസ്ത്രത്തിലും കമ്പ്യൂട്ടര്‍ സയന്‍സിലും ഊന്നല്‍ നല്‍കി കൊണ്ടുള്ള സവിശേഷമായ B. Tech Mathematics and Computing Course ഏറെപ്പേരെ ആകര്‍ഷിക്കുന്നുണ്ട്. University of hyderabad ലും Pondichery University യിലും Cochin University യിലും +2 കഴിഞ്ഞവര്‍ക്ക് ചേരാവുന്ന സംയോജിത Msc കോഴ്‌സുകളുണ്ട്.

ഗണിതം മുഖ്യ വിഷയമായെടുത്തുള്ള ബിരുദ പഠനത്തിനു ശേഷവും IIT കള്‍, IISC, TI, IISER, NISER, ISI, CMI, തുടങ്ങിയ സ്ഥാപനങ്ങളില്‍ MSC, Integrated Msc- Phd കോഴ്‌സുകള്‍ പഠിക്കാം. പല സ്ഥാപനങ്ങളിലും ബി ടെക് വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും. ഗണിത ശാസ്ത്രത്തിനു പുറമേ സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷന്‍ റിസര്‍ച്ച്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, ഇക്കണോ മെട്രിക്‌സ്, ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്ങ്, ആക് ചേറിയല്‍ സയന്‍സ്, ബയോ സ്റ്റാറ്റിക്‌സ്, ബയോ ഇന്‍ഫോമാറ്റിക്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ഉപരി പഠന സാധ്യതകളുണ്ട്.

ചെന്നൈ മാത്തമെറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ Msc data Science, ISI യും IIT ഖോരഖ്പൂരും IIM madras നടത്തുന്ന Industrial Mathematics & Scientific Computing, Madras School of Economics ലെ വിവിധ MA കോഴ്‌സുകള്‍, International Institute of Population Studies മുബൈയിലെ MSc Population Science എന്നീ പ്രോഗ്രാമുകള്‍ ഗണിത ബിരുദ ധാരികള്‍ക്ക് ഇണങ്ങുന്നവയാകും.

ബിരുദതലത്തില്‍ ഗണിതം ഒരു വിഷയമെങ്കിലും പഠിച്ചവര്‍ക്ക് പൂനൈ സര്‍വകലാശാലയുടെ Msc Industrial Mathematics, Delhi University യുടെ Msc Operation Research, IGI DR മുംബൈയിലെ Msc economics, ഡല്‍ഹി യൂണിവേഴ്‌സിറ്റിയും ജാമിയ മിലിയ ഇസ്ലാമിയയും സംയുക്തമായി നടത്തുന്ന Msc Mathematics Education, IIT ഗോഹട്ടിയിലെ Msc maths & Computing എന്നീ പ്രോഗ്രാമുകള്‍ക്കും ചേരാനാവും.

Msc/ B.Tech പഠനത്തിന് ശേഷം ഗവേഷണ പഠനത്തിനും ഇന്ത്യയിലേറെ അവസരങ്ങളുണ്ട്. ഉന്നത പഠനത്തിനൊരുങ്ങുന്ന ഗണിത ബിരുദ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും തയ്യാറെടുക്കേണ്ട ചില പരീക്ഷകള്‍ താഴെ പറയുന്നു.

  • National board of higher mathematics scholarship test
  • JAM Maths/ Statistics
  • GATE Mathematics/ Statistics
ഇന്ത്യയില്‍ ഉപരി പഠനാവസരങ്ങള്‍ ലഭ്യമായ മറ്റു ചില സ്ഥാപനങ്ങള്‍ കൂടി പറയാം
  • Centre for Applicable Mathematics, Bengluru
  • Institute of Mathematical Sciences, Chennai
  • Harish Chandra Research Institute, Allahbad
  • Institute of Physics, Bhuvaneswar
  • Ramanujan Institute of Advanced Studies in Mathematics, Chennai

കേരളത്തില്‍ മിക്കവാറും എല്ലാ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും ഗണിതത്തിലും സ്റ്റാറ്റിക്‌സിലും ബിരുദ/ ബിരുദാനന്തര കോഴ്‌സുകളുണ്ട്. യൂണിവേഴ്‌സിറ്റി ഡിപാര്‍ട്ടുമെന്റുകളില്‍ പിജി, പി എച് ഡി കോഴ്‌സുകളും ലഭ്യം. Kerala School of Mathematics കോഴിക്കോട് ഇന്റഗ്രേറ്റഡ് Msc -Phd  കോഴുസുകളും ഗവേഷണ പ്രോഗ്രാമുകളും നടത്തുന്ന സവിശേഷ സ്ഥാപനമാണ്. IIT പാലക്കാട്, IIT കോട്ടയം എന്നിവിടങ്ങളിലും മികച്ച ഗവേഷണ സൗകര്യങ്ങളുണ്ട്.

അധ്യാപനം, ഗവേഷണം, സ്‌പേയ്‌സ് സയന്‍സ്, ഐടി. ഡാറ്റ അനലറ്റിക്‌സ്, സര്‍ക്കാര്‍ ഡിപാര്‍ട്ട് മെന്റുകള്‍, ബാങ്കിങ്, ഫിനാന്‍സ്, ബിസിനസ്, എന്നിങ്ങനെ നിരവധി മേഖളകളില്‍ ഗണിത വിദഗ്ദര്‍ക്ക് തൊഴില്‍ അവസരങ്ങളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!