നമ്മുടെ നാട്ടിലെ എഞ്ചിനീയറിംഗ് സിലബസുകൾ കാലഹരണപ്പെട്ടു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ  ആയി. 1950 കളിൽ ലോകമെമ്പാടും വ്യാപിച്ച മൂന്നാം വ്യവസായ വിപ്ലവത്തിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് ഇന്നും എഞ്ചിനീയറിംഗ്  സിലബസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നത് ഒരു വാസ്തവമാണ്. ഈയൊരു കാലയളവിലാണ് കമ്പ്യൂട്ടർ ചിപ്പുകൾ, ഇന്റർനെറ്റിന്റെ പ്രാഥമികരൂപം എന്നിവ രൂപം കൊണ്ടത്. എന്നാൽ അര നൂറ്റാണ്ടിനിപ്പുറം, നമ്മുടെ പഠനരീതികളെ ഇന്നത്തെ സാങ്കേതിവിദ്യയുടെ വളർച്ചയുമായി തട്ടിച്ചു നോക്കുമ്പോൾ ഒരുപാട് മുന്നേറാൻ ബാക്കിയുണ്ട് എന്ന് നമുക്ക് മനസ്സിലാകും. വെറും യന്ത്രങ്ങളുടെ പഠനത്തിനപ്പുറം സാങ്കേതിക വിദ്യയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാൻ കെൽപ്പുള്ള പഠനമാണ് വേണ്ടതെന്നു ലോകം മാറി ചിന്തിച്ചു തുടങ്ങിയിട്ട് അധികകാലമായില്ല. 

സാങ്കേതിക മികവ് കൊണ്ട് ഒരുപരിധി വരെ സ്വയംപര്യാപ്തത കൈവരിച്ച യന്ത്രങ്ങളുടെ സഹായത്തോടെ വ്യവസായങ്ങൾ ലോകരാജ്യങ്ങളിൽ മുന്നേറുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത്‌ ഇന്നും കഴിഞ്ഞ നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തെ മാത്രം പിന്തുടർന്ന് കൊണ്ടുമിരിക്കുന്നു. പരമ്പരാഗത രീതിയിൽ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കാമെന്നല്ലാതെ എന്താണ് ഈ പഴയ രീതികൾ മാത്രം പിന്തുടർന്ന് പോയാലുള്ള ഗുണം?

മാറുന്ന കാലത്തിനനുസരിച്ചുള്ള, സാങ്കേതിക വിപ്ലവത്തിന്റെ ചുവടിനൊത്തുള്ള, ടെക്നോളജിയിലൂന്നിയുള്ള പഠനം മാത്രമാണ് ഇനി നമ്മുടെ കുട്ടികളെ ഭാവിയിലേക്കുള്ള തൊഴിലിനായി സഹായിക്കാൻ പോകുന്നത്. പരമ്പരാഗത എഞ്ചിനീയറിംഗ് പഠനം മാത്രം കൊണ്ടു അത് പൂർണ്ണമായും സാധ്യമാവുന്നില്ലെന്ന് നമ്മൾ കണ്ടതുമാണ്. ഇതിനൊക്കെ ഒരു പരിഹാരമായിട്ടാണ് ലോകോത്തര സാങ്കേതിക വിദഗ്ദർ എഞ്ചിനീയറിംഗ് 4.0 എന്ന ഒരു ആശയം മുന്നോട്ട് വക്കുന്നത്‌. 

സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഉപഭോക്തൃ സംസ്കാരം അതി വേഗത്തിലാണ് വളർന്നു കൊണ്ടിരിക്കുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത, ടെക്നോളജിയുടെ പല തലങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള, ഡാറ്റയെ മുൻ നിർത്തിയുള്ള അതിനൂതന പഠനരീതിയാണ് എഞ്ചിനീയറിംഗ് 4.0. നമ്മൾ ശീലിച്ചു പോന്ന എഞ്ചിനീയറിംഗ് സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട ആംഗിളിലാണ് വിദ്യാർത്ഥികൾ ടെക്നോളജിയെ അടുത്തറിയുക. ദിനംപ്രതി വളർന്നു കൊണ്ടിരിക്കുന്ന അതിനൂതന സാങ്കേതിക വിദ്യകളായ, 3D പ്രിന്റിങ് മുതൽ നിർമിത ബുദ്ധി വരെയുള്ള, ലോകം മാറ്റിമറിക്കാൻ ഉതകുന്ന സാങ്കേതികത്വങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചാണ് എഞ്ചിനീയറിംഗ് 4.0 ഡിസൈൻ ചെയ്തിരിക്കുന്നത്. 

ഡാറ്റ ഈസ് ദി ന്യൂ ഓയിൽ” എന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു പഠനരീതി നമ്മുടെ കുട്ടികളെ ഭാവിയിലേക്ക് രൂപപ്പെടുത്തിയെടുക്കും എന്നതിൽ തെല്ലും സംശയം വേണ്ട. പാശ്ചാത്യൻ രാജ്യങ്ങളിൽ എഞ്ചിനീയറിംഗ് 4.0 അടിസ്ഥാനമാക്കിയുള്ള പഠനരീതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞിരിക്കുന്നു. സിലിക്കൺ വാലിയിൽ ഇന്ത്യൻ എൻജിനീയർമാർക്കുള്ള ഖ്യാതി വരുംകാലങ്ങളിൽ നിലനിർത്താൻ നമ്മളും എഞ്ചിനീയറിംഗ് 4.0 യിലേക്ക് ചുവടുമാറുകയേ നിവൃത്തിയുള്ളു. കേരളത്തിൽ ഈയൊരു ആശയം അധികമാരും ചിന്തിച്ചു തുടങ്ങിയിട്ടില്ലെങ്കിലും തൃശൂർ മുപ്ലിയം ICCS കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മന്റ് പുതിയ അധ്യയനവർഷം ഭാവി എഞ്ചിനീർമാർക്കായി, എഞ്ചിനീയറിംഗ് 4.0 എന്ന ആശയത്തിലൂന്നിയുള്ള പാഠ്യപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മലേഷ്യയിലെ സൈബർജയ സ്‌കിൽസ് ഇന്റർനാഷണൽ കോളേജുമായി ചേർന്നാണ് എഞ്ചിനീയറിംഗ് 4.0 സിലബസ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് international exposure ലഭിക്കുകയും ചെയ്യുന്നു. പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾക്ക് 20 ലക്ഷം വരെ  വാർഷികവരുമാനം നേടാവുന്ന തൊഴിലവസരങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. 

കേരളത്തിലെ എഞ്ചിനീയറിംഗ് ബിരുദധാരികൾ തൊഴിൽ ചെയ്യാൻ പ്രാപ്തരല്ല എന്ന, നിസ്സാൻ ഹബിന്റെ പ്രസ്താവനയോടുള്ള ഒരു മധുരപ്രതികാരമായിരിക്കും ഇതെന്ന് തീർച്ച. ലോകോത്തര നിലവാരത്തിലുള്ള, മാറുന്ന കാലത്തിനൊത്ത അറിവു നേടുന്ന എഞ്ചിനീയറിംഗ്‌ ബിരുദധാരികൾ നമ്മുടെ സംസ്ഥാനത്തു നിന്നും ഉരുത്തിരിഞ്ഞു വരാൻ ഉതകുന്ന വിപ്ലവകരമായ ഒരു നീക്കമാണ് ICCS കോളേജ് ഇന്നേ തുടങ്ങി വെച്ചത്. ഒരു ബിടെക്‌ ബിരുദം എന്നതിനപ്പുറം മാറുന്ന ലോകത്തിനൊത്ത അറിവും തൊഴിൽപ്രാപ്തിയുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ICCS കോളേജ് നൽകുന്ന ഈ അവസരം ഉപയോഗപ്പെടുത്താം.

Contact Now: +91 7736362205 | +91 8547045239 | 0480 2781897

Leave a Reply