സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രഫഷനൽ തലം വരെയുള്ള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങുന്നതിന് പിന്നാക്ക വികസന കോർപറേഷൻ വായ്പ നൽകും. പ്രഫഷനൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല. പലിശനിരക്ക് ആറ് ശതമാനമാണ്. വിശദ വിവരങ്ങൾക്കായി www.ksbcdc.com സന്ദർശിക്കുക.

Leave a Reply