പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ ‘ഫ്ലിപ്കാർട്ട് ലീപ് എന്ന പേരില്‍ സ്റ്റാർട്ടപ് ആക്സിലറേറ്റർ’ പരിപാടി ആരംഭിച്ചു. പുതിയ സ്റ്റാർട്ടപ്പുകൾക്കും തുടങ്ങാനിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും  പങ്കെടുക്കാം. ബിസിനസ് ആശയം, പദ്ധതി, ടീമിന്റെ ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ വിജയികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന സംരംഭങ്ങൾക്ക് 25,000 ഡോളർ (ഏകദേശം 19 ലക്ഷം രൂപ) ഗ്രാന്റും 16 ആഴ്ചത്തെ പരിശീലനവും ലഭിക്കും.

പങ്കെടുക്കുന്നവരിൽനിന്ന് ബി 2 സി, ബി 2 ബി സ്റ്റാർട്ടപ്പുകളെ കണ്ടെത്തി ഫ്ലിപ്കാർട്ടിലെ ബിസിനസ്, ഓപ്പറേഷൻസ്, ഉൽപ്പന്ന, സാങ്കേതികവിദ്യാ വിദഗ്ധർ പ്രത്യേക ക്ലാസ്‌ നൽകുമെന്നും കമ്പനി അറിയിച്ചു. സെപ്‌തംബർ 30 നു മുന്പായി അപേക്ഷിക്കണം. ഒക്ടോബർ 15ന് വിജയികളെ പ്രഖ്യാപിക്കും.

Leave a Reply