കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമപഠനവകുപ്പില്‍ എല്‍.എല്‍.എം (സ്വാശ്രയം, 2 വര്‍ഷം) 2020-21 അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബർ ഏഴിന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഫീസ് – ജനറല്‍ 370/- രൂപ, എസ്.സി /എസ് ടി 160/- രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ www.cuonline.ac.in -> Registration -> LLM 2020 Registration -> ‘New User (Create CAP ID) എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച CAP ID യും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. ഓണ്‍ലൈന്‍ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

Home NEWS AND EVENTS