ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് 16 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ എന്നീ തസ്തികകളിലാണ് നിയമനം. ഡൽഹിയിലും കൊൽക്കത്തയിലുമാണ് ഒഴിവുകൾ ഉള്ളത്. ഇക്കണോമിക്സ്, ഫിനാൻസ്, ട്രേഡ് ഓപ്പറേഷൻ, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, ഐടി, മാർക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.tedu.iift.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9.

Leave a Reply