കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 – 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്.  എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയം വേണം.  ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിലുള്ളവർക്ക് എല്ലാത്തരത്തിലുള്ള ഭക്ഷണവും പാകം ചെയ്തു നൽകണം. പ്രായപരിധി 2018 ജനുവരി ഒന്നിന് 18-41 വയസ്സ്.  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

Leave a Reply