വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഇലന്തൂര്‍  ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള ചെറുകോല്‍, നാരങ്ങാനം, ചെന്നീര്‍ക്കര, ഓമല്ലൂര്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, ഇലന്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ  അങ്കണ വാടികളിലേക്ക് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിന്  അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍  2020 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് കഴിയാത്തവരുമായിരിക്കണം.  

വര്‍ക്കര്‍ തസ്തികയിലേക്ക്  അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം.  ഫോറത്തിന്റെ മാതൃക  ഇലന്തൂര്‍ ഐ.സി.ഡി.എസ്  പ്രോജക്ട് ഓഫീസില്‍  ലഭിക്കും.  അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ച് വരെ സ്വീകരിക്കും

Leave a Reply