കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.  ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍  പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള  അപേക്ഷ ഒക്‌ടോബര്‍ 23ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, കൊണ്ടോട്ടി, തുറക്കല്‍ പി.ഒ, പിന്‍: 673638 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍: 0483: 2713315.

Leave a Reply