Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക സമ്മർദ്ദമാണ് Stress.  മാനസിക-ശാരീരിക സമ്മർദ്ദമാണിത്. തന്നോടും തന്റെ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള അല്ലെങ്കിൽ സമരസപ്പെടാനുള്ള മനുഷ്യന്റ സമരമാണ് Stress (പിരിമുറുക്കം).

സംഘർഷ കാരണങ്ങൾ

  1. Emotional Stress (വൈകാരിക സംഘർഷം)
  2. Family Stress (കുടുംബ സാഹചര്യങ്ങളാൽ)
  3. Social Stress (സാമൂഹ്യ സാഹചര്യങ്ങളാൽ)
  4. Change Stress (ജീവിത മാറ്റങ്ങളാൽ)
  5. Chemical Stress (ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളാൽ)
  6. Work Stress (ജോലിയിൽ നിന്ന്)
  7. Decision Stress (തീരുമാനം എടുക്കുന്ന വേളകളിൽ)
  8. Commuting Stress (കാര്യങ്ങൾ കൂട്ടി വയ്ക്കുന്നതിനാൽ)
  9. Phobic Stress  (അകാരണമായ ഭയങ്ങളാൽ)

ഇവയിൽ ഏതാണോ അതിനനുസരിച്ചു പരിഹാരം കണ്ടെത്തണം. ജീവിത വ്യഗ്രതകളുടെയും അനഭിലക്ഷണീയ മോഹങ്ങളുടെയും സന്തതിയാണ് Stress. മാറ്റം വരുത്താൻ കഴിയുന്നവ മാറ്റുക. അല്ലാത്തവയെ ഉൾക്കൊള്ളുക.

അശുഭകരമായ ചിന്ത, സാങ്കല്പിക ഭയം എന്നിവ വേണ്ട. ആളുകൾ ഭയപ്പെട്ട് മനസ് പുണ്ണാക്കിയ കാര്യങ്ങളിൽ 40% ഒരിക്കലും സംഭവിച്ചില്ല. 35% മാറ്റാൻ കഴിയാത്തവയായിരുന്നു 15% യാതൊരു പ്രശ്നവും ഭയപ്പെട്ടതു പോലെ സംഭവിച്ചില്ല. 8% വെറും നിസാര കാര്യങ്ങളായിരുന്നു 2% മാത്രമേ ന്യായമായ ഭയമായിരുന്നുള്ളു (മന:ശാസ്ത്ര പഠനം).

ക്രിയാത്മക സമ്മർദ്ദം നല്ലതാണ്. ഉത്തരവാദിത്വബോധം ഉയർത്താനും നല്ല പ്രകടനം കാഴ്ചവയ്ക്കാനും സ്വയം മതിപ്പ് ഉയർത്താനും ലക്ഷ്യം കൈവരിക്കുന്നതിനും Stress ഫലവത്താണ്.

നിഷേധാത്മക Stress പ്രതികൂലമായി ബാധിക്കും ഭയo, അസൂയ പക, മുറിവേറ്റ ഓർമ്മകൾ, വെറുപ്പ്, പ്രതികാര ചിന്ത, ആകുലതകൾ, സ്വാർത്ഥത, സ്നേഹരാഹിത്യം, ഉത്കണ്ഠ, കുറ്റബോധം, അന്ധവിശ്വാസം, സാമ്പത്തിക പ്രതിസന്ധി, വിശ്വാസത്തകർച്ച, പിടി വാശി, അത്യാഗ്രഹം, അവഗണന, വിദ്വേഷം, അപകടങ്ങൾ, മരണം, പൊരുത്തക്കേടുകൾ, തൊഴിൽ പ്രശ്നങ്ങൾ, അപകർഷതാബോധം, വ്യക്തിത്വ പ്രശ്നങ്ങൾ, വിവാഹമോചനം, സുരക്ഷിതത്വമില്ലായ്മ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ stress ഉണ്ടാകാം.

ഇതിന്റെ പരിഹാര മാർഗം നമ്മൾ തന്നെയാണ് കണ്ടത്തേണ്ടത്. സത് ചിന്തകളാൽ മനസിനെ നിറയ്ക്കുക. പോസിറ്റീവ്‌ വശം കാണുക. നന്മകൾ ദർശിക്കുക. പ്രാർത്ഥന, ഏകാന്ത ധ്യാനം, യോഗ ശീലിക്കുക, Stress അനുഭവപ്പെട്ടാൽ ഉടനെ വെള്ളം കുടിക്കുക, ശ്വസന വ്യായാമങ്ങൾ ചെയ്യുക, നല്ല സൗഹൃദങ്ങൾ, യാത്രകൾ, സിനിമ , വിട്ടുവീഴ്ച മനോഭാവം, പരിഗണന, നിശബ്ദത, അംഗീകാരം, പരസ്പര ബഹുമാനം, മുൻകരുതലുകൾ എന്നിവ സംഘർഷം ലഘൂകരിക്കും.

സംഗീതം കേൾക്കൽ, ശാന്തത, മൗനം, പ്രശ്ന പരിഹാരം തേടൽ, പ്രശ്ന പരിഹാര ഭാഗത്തു നിൽക്കൽ, കൗൺസലിംഗ്, റിലാക്സേഷൻ തെറാപ്പികൾ, മ്യൂസിക്ക് തെറാപ്പി, ചിന്താ നിരോധന രീതി, ചിരി ചികിത്സ, കോഗ്നറ്റീവ് തെറാപ്പി, ഓട്ടോ സജക്ഷൻ, ഔഷധ ചികിത്സ, ഹിപ്നോ തെറാപ്പി എന്നിവയും പ്രയോജനപ്പെടുത്താം.

I am the best, I can do it, God is always with me, I am a winner, Today is my day എന്നിങ്ങനെ സ്വയം  ആത്മവിശ്വാസം ഉണ്ടാക്കുന്ന ചിന്തകൾ നമ്മുടെ മനോഭാവം മാറാൻ സഹായിക്കുന്നു. അങ്ങനെ സംഘർഷഭരിതമായ നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകും. ഷേക്സ്പിയർ പറഞ്ഞത് പോലെ “നല്ലതോ ചീത്തയോ ആയിട്ടൊന്നുമില്ല: നമ്മുടെ ചിന്തയാണ് അങ്ങനെയാക്കുന്നത്”

 

Leave a Reply