എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ഓപ്പണ്‍ -5, ഇ. ടി. ബി -1, എസ്. സി -1, മുസ്ലിം -1, എല്‍. സി/ എ. ഐ -1, ഒ. ബി. സി -1 എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. കേരള ഇന്‍ലാന്‍ഡ് വെസ്സെല്‍സ് റൂള്‍സ്‌ -2010 ന് കീഴില്‍ നല്‍കിയിരിക്കുന്ന ഫസ്റ്റ് ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല. വയസ് : 1.1.2020 ന് 18-37 വയസ് കവിയാന്‍ പാടില്ല. നിയമപ്രകാരമുള്ള വയസ്സിളവ് അനുവദിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 23 ന് മുന്‍പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Leave a Reply