തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങില്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്, ആര്‍ക്കിടെക്ചര്‍ എന്നി വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് //ee.cet.ac.in ല്‍ ലഭിക്കും. ഗൈഡന്‍സ് ആന്‍ഡ് നാവിഗേഷന്‍, റോബോട്ടിക്‌സ് എന്നീ വിഷയത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0471-2515562, 9447438978.

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ബി.ആര്‍ക്ക് ബിരുദവും എം.ആര്‍ക്ക് (അര്‍ബന്‍ ഡിസൈന്‍/സസ്റ്റെയിനബില്‍/ എന്‍വിറോന്‍മെന്റല്‍ ഡിസൈന്‍/ ജനറല്‍ ആര്‍ക്കിടെക്ചര്‍) എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 27ന് രാവിലെ 10ന് ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവിയുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. ഫോണ്‍: 9447533202.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!