Munavira Vakayil
Munavira Vakayil
Sub Editor, NowNext

നൂതന സംവിധാനങ്ങളുടെ വളർച്ചയിൽ സാങ്കേതികതയുടെ പങ്ക് ചെറുതല്ലാത്തത് ആണ്. സാങ്കേതിക സംവിധാനങ്ങളുടെ ഉപയോ​ഗം അത്രമാത്രം വർധിക്കുമ്പോൾ തന്നെ സൈബർ ഇടങ്ങളും അത്രമാത്രം ചർച്ച ചെയ്യുകയാണ്. കൂടെ സൈബർ കുറ്റകൃത്യങ്ങളും. സൈബർ കുറ്റ കൃത്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കുറ്റ കൃത്യമാണ് ഹാക്കിങ് എന്നത്. ഒരാളുടെ വിവരങ്ങൾ അയാളുടെ അനുവാദമില്ലാതെ സാങ്കേതിക സംവിധാനങ്ങൾ ഉപയോ​ഗിച്ച് ശേഖരിക്കുന്നതിനെയാണ് ഹാക്കിങ് എന്ന് പറയുന്നത്.

ഹാക്കിങ് ഒരു കുറ്റകൃത്യമായി പറയുമ്പോൾ തന്നെ നിയമപരമായി തന്നെ ഹാക്കിങ് ചെയ്യാവുന്ന എത്തിക്കൽ ഹാക്കിങ്ങ് കുടെയുണ്ട്. ഇത് ഒരു പ്രൊഫഷൺ കൂടിയാണ്. നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്ന ഒരു മേഖലയാണ് എത്തിക്കൽ ഹാക്കിങ് എന്നത്. ഏതെങ്കിലും കമ്പനികളുടെ അനുവാദത്തോടെ, ആ കമ്പനികൾക്ക് സുരക്ഷ ഉറപ്പാക്കാനായി സാൻമാർ​ഗികമായി ചെയ്യുന്ന ഹാക്കിങ് ആണ് എത്തിക്കൽ ഹാക്കിങ്. കമ്പ്യൂട്ടർ വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എത്തിക്കൽ ഹാക്കിങ് പഠിക്കാൻ നിരവധി അവസരവുമുണ്ട്.

നെറ്റ് വർക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിയവിധേയമായി ഹാക്കിം​ഗ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണ് എത്തിക്കൽ ഹാക്കർമാർ. സെക്യൂരിറ്റി ചെക്കർ എന്നാണ് ഔദ്യോഗികമായി ഇവർ അറിയപ്പെടുന്നത്. ഐ.ടി, ടെലികോം, ബാങ്കിങ്, രാജ്യത്തിന്റെ പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും എത്തിക്കൽ ഹാക്കർമാരുടെ സേവനം ആവശ്യമുള്ളത്. കമ്പ്യൂട്ടറോ ഇന്റർനെറ്റോ ഉപയോഗിക്കുന്ന ഏത് മേഖലയിലും ഒരു ഐ.ടി സെക്യൂരിറ്റി വിദഗ്ധന്റെ സേവനം ആവശ്യമായി വരുന്ന സാഹചര്യമാണിന്നുള്ളത്. അതിനാൽ മിടുക്കരായ എത്തിക്കൽ ഹാക്കർമാർക്ക് തൊഴിലവസരങ്ങൾ ധാരാളമുണ്ട്. ഈ രംഗത്ത് സാമർത്ഥ്യം തെളിയിക്കാൻ സാധിച്ചാൽ അവസരങ്ങൾക്കായി അലയേണ്ടി വരില്ല; അവസരങ്ങൾ നിങ്ങളെ തേടിയെത്തും. അത്യാകർഷമായ ശമ്പളമാണ് കമ്പനികൾ ഇവർക്ക് വാഗ്ദാനം ചെയ്യുന്നത്.

എന്താണ് ജോലി ?

കമ്പ്യൂട്ടർ സെർവറിലും ഇന്റർനെറ്റ് ശൃംഖലയിലും നുഴഞ്ഞു കയറി, വിവരങ്ങളും രഹസ്യങ്ങളും ചോർത്തുന്ന ഹാക്കർമാരെ പ്രതിരോധിക്കുക, ഹാക്കർമാരും വൈറസുകളും കടന്നുകയാറാനുള്ള സാധ്യത ഇല്ലാതാക്കി സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. സെർവറിലെയും മറ്റും പഴുതുകൾ കണ്ടെത്തി അതിനുള്ള പരിഹാരമാർഗങ്ങൾ നിർദേശിക്കണം. ഒപ്പം വിവിധ കമ്പനികളുടെ സൈബർ ശൃംഖല ശക്തമാക്കുക, വെബ്സൈറ്റുകൾ ഏറ്റവും പ്രൊഫഷണലാക്കുക എന്നിവയും ഇവരുടെ ജോലിയിൽ ഉൾപ്പെടുന്നു.

ആർക്കെല്ലാം പഠിക്കാം ?

ഹാക്കിങ് അനുബന്ധ കോഴ്സുകൾ പഠിക്കാൻ കമ്പ്യൂട്ടർ സംബന്ധമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഗഹനമായ അറിവ് ആവശ്യമില്ല, മറിച്ച് സാമാന്യമായ അറിവ് ഉണ്ടായിരുന്നാൽ മതി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളോട് സവിശേഷമായ താൽപര്യമുള്ള യുജി/പിജി/ ബി. ടെക് കഴിഞ്ഞവർക്ക് ഈ കോഴ്സ് പഠിക്കാം. കൂടാതെ പത്താം ക്ലാസ്/ പ്ലസ് ടു കോഴ്സുകൾ കഴിഞ്ഞവർക്കും മറ്റുള്ളവ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും താല്പര്യക്കാർക്ക് ആർക്ക് വേണമെങ്കിലും ഇന്ട്രെസ്റ്റ് ഉണ്ടെങ്കിൽ പഠിക്കാവുന്നതാണ്. വീഡിയോ ക്ലാസുകൾ മലയാളത്തിലാണ്.

എത്തിക്കൽ ഹാക്കിങ്ങിലും സൈബർ ഫോറൻസിക്സിലും ഓൺലൈൻ പഠനം സാധ്യമാക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനമാണ് അവോദ അക്കാദമി. മൂന്ന് മാസത്തെ ഹ്രസ്വകാല കോഴ്സുകളും ശേഷം ആ ഫിൽഡിൽ തന്നെ 3 മാസത്തെ ഇന്റേൺഷിപ് കൂടി അവോദ നൽകും. മറ്റ് മേഖലകളിൽ പഠനം നടത്തുന്നവർക്കും ഈ കോഴ്സുകൾ പഠിക്കാം. കോവിഡ് മഹാമാരിയിൽ പൊറുതി മുട്ടി പഠനം മുട്ടി നിൽക്കുമ്പോൾ 12800 രൂപയിൽ കൂടുതൽ ഫീസ് വരുന്ന ഈ കോഴ്സിന് ഇപ്പോൾ 2800 രൂപ മാത്രം നൽകിയാൽ പഠനവും ഇന്റർഷിപ്പും പൂർത്തിയാക്കാം.

തൊഴിലന്വേഷകരെക്കൂടാതെ സർക്കാർ ജീവനക്കാർ, സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നവർ, ബിസിനസുകാർ എന്നിവർക്കെല്ലാം സൈബർ സുരക്ഷ ഉറപ്പാക്കാൻ ഈ കോഴ്സുകളുടെ പഠനം സഹായിക്കും. ഓൺലൈൻ വഴി സാധാരണ ബാങ്കിങ് ഇടപാടുകൾ നടത്തുന്നവർക്ക് പോലും അവരുടെ സൈബർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ പഠനം സഹായിക്കും. കോഴ്സിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും അവോദ അക്കാദമിയുമായി ബന്ധപ്പെടുക. ഫോൺ- 9072622272

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!