പാലക്കാട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണത്തിന് തൃത്താല, പട്ടാമ്പി, അട്ടപ്പാടി, മലമ്പുഴ, പാലക്കാട് ബ്ലോക്കുകളില്‍ ഒഴിവുള്ള ഡി.ഡി.യു.കെ.ജി.വൈ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അതാത് ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. 2020 ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയരുത്. യോഗ്യരായവര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 100/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മാതൃക നവംബര്‍ 23 നകം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് രണ്ടാം നില സിവില്‍ സ്റ്റേഷന്‍, പാലക്കാട് – 678001 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ www.kudumbashree.org ല്‍ ലഭിക്കും. ഫോണ്‍: 0491- 2505627.

Leave a Reply