Munavira Vakayil
Munavira Vakayil
Sub Editor, NowNext

ശ്വസിക്കുന്ന വായുവിന് പോലും കോവിഡിന്റെ ഗന്ധമുള്ള സമയത്തിലൂടെയാണ് നമ്മൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. കോവിഡിനെ തോൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പല മേഖലയിൽ  മാറ്റങ്ങൾ വരുന്നുണ്ട്. ആദ്യം ആശങ്കയിൽ നിന്നിരുന്ന ബിസിനെസ്സുകാരെല്ലാം വ്യത്യസ്തത പരീക്ഷിച്ച് മുന്നിലോട്ട് നീങ്ങുകയാണ്. ഇതുവരെ കണ്ടറിഞ്ഞ ബിസിനസ്സ് സങ്കൽപ്പങ്ങളിൽ നിന്ന് എത്രയോ മാറിയാണ് ഇപ്പോൾ ബിസിനസ്സ് ലോകം സഞ്ചരിക്കുന്നത്. നിലനിൽപ്പിന് വേണ്ടി നെട്ടോട്ടം ഓടുന്ന സംരംഭകരെയാണ് ഈ കോവിഡ് സമയത്ത് നമ്മൾ കണ്ട് വരുന്നതും. മാറ്റങ്ങൾ ഒരുപാട് വരുമ്പോൾ അവസരങ്ങൾക്കുള്ള വഴികളും തുറക്കുന്നുണ്ട് എന്നത് ഒരു പോസിറ്റീവ് വശം കൂടിയാണ്.

ഓൺലൈൻ മേഖലക്ക് പ്രാധാന്യം ഏറിയ ഒരു സമയമാണ് ഈ കോവിഡ് കാലം എന്നത്. ഓൺലൈനിനെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ബിസിനസ്സുകളാണ് ഈ ഒരു സമയത്ത് വിജയകരമായി മുന്നോട്ട് പോവുക. അങ്ങനെ ചെയ്യാൻ പറ്റുന്ന ചില ബിസിനസ്സുകളാണ് താഴെ പറയുന്നത്.

1. ഓൺലൈൻ ഗ്രോസറി

കേരളത്തിൽ ഇന്ന് തീരെ സജീവമല്ലാത്ത ഒരു ബിസിനസ്സ് മേഖലയാണ് ഓൺലൈൻ ഗ്രോസറി. ഈ കൊവിഡ് കാലത്ത് ഇതിന് വളരെ വലിയ സാധ്യതയാണ് ഉള്ളത്. പലചരക്ക് സാധനങ്ങൾ ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കുന്ന രീതിയാണിത്. സമൂഹത്തിലെ ഏത് ഗണത്തിൽ പെട്ട ആൾ ആണെങ്കിലും അവരുടെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങൾ അവരുടെ വീടുകളിൽ നേരിട്ട് എത്തിക്കുകയാണെങ്കിൽ അത്രയും ഉപകാരം എന്ന് ചിന്തിക്കുന്നവരാണ് ഇന്നുള്ളത്. പ്രതേകിച്ചും കോവിഡ് ആയത് കൊണ്ട് പുറത്ത് ഇറങ്ങുന്നത് കഴിവതും ഒഴിവാക്കാം എന്ന മനോഭാവമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇതിന് സാധ്യത വർധിച്ചിരിക്കുകയാണ് എന്ന് സാരം.

ഒരു ഓൺലൈൻ സ്റ്റോർ ആരംഭിച്ച് കൊണ്ടോ അല്ലെങ്കിൽ വാട്ട്സ്ആപ് വഴിയോ ഈ ബിസിനസ്സ് ചെയ്യാം. കുറഞ്ഞ വിലയിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും സംഘടിപ്പിച്ച് ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കാം. നിയമത്തിന്റെ വലിയ നൂലാമാലകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ്സ് കൂടിയാണിത്.

2. കൊറിയർ ആൻഡ് ഡെലിവറി സർവീസ്

നിലവിൽ നിരവധി ഓൺലൈൻ പ്ലാറ്റ് ഫോമുകൾ കൊറിയർ ആൻഡ് ഡെലിവറി സർവീസിന് ഉണ്ടെങ്കിലും ഈ ഒരു മഹാമാരി സമയത്ത് ഇതിനുള്ള സാധ്യത കൂടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടായ വളർച്ച തന്നെ ഇതിന് ഉദാഹരണമാണ് എന്നാൽ ഈ ബിസിനസ്സിന്റെ ഏറ്റവും വലിയ പ്രശ്നം ലോജിസ്‌റ്റിക് തന്നെയാണ്. ഉത്പന്നങ്ങൾ നേരിട്ട് എത്തിക്കാനുള്ള ചാനൽ ഒരുക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.  അത് കൊണ്ട് തന്നെ ഈ ബിസിനസ്സ് രംഗത്ത് വമ്പിച്ച ഒരു കുതിച്ചു ചാട്ടം വരും കാലങ്ങളിൽ കാണാൻ സാധിക്കും എന്ന് തീർച്ചയാണ്. സുഹൃത്തുക്കൾ ചേർന്നോ, അല്ലെങ്കിൽ പാർട്ടൈം ജോലിക്കാരെ നിയമിച്ചോ ഇങ്ങനെ ഒരു ശൃംഖല ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിലൂടെ സ്വയം കൊറിയർ സർവീസ് തുടങ്ങാൻ സാധിക്കും. അല്ലെങ്കിൽ മറ്റു കമ്പനികളുമായി സഹകരിച്ച് അവർക്ക് വേണ്ടി വർക് ചെയ്യുകയും ആകാം.

Delivery man in a medic mask with woman Free Photo

3. ഹെൽത്ത് കെയർ പ്രോഡക്റ്റ്

ഇത് പോലെ പ്രാധാന്യം ഉള്ള വേറെ ഒരു ബിസിനസ്സ് മേഖലയാണ് ഹെൽത്ത് കെയർ പ്രോഡക്റ്റ്. കൊവിഡിന് ശേഷം ലോകം ഇനി കൂടുതൽ ഊന്നൽ നൽകുന്നത് ആരോഗ്യ സംരക്ഷണത്തിന് ആകും. കോവിഡ്‌ എത്ര കാലം നമുക്ക് ഒപ്പം ഉണ്ടാകുമെന്ന് ഇപ്പോഴും നമുക്ക് പ്രവചിക്കാൻ സാധ്യമല്ല. ഈ സാഹചര്യത്തിൽ നമ്മൾ എല്ലാവരും കൂടെ കൊണ്ട് നടക്കുന്ന വസ്തുക്കളാണ് മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവ. ഇതിന്റെ ആവശ്യകത കൂടിയതോടെ ലഭ്യതക്കുറവ് നേരിടുന്നത് നമ്മൾ കാണുന്നുണ്ട്. അത് കൊണ്ട് ഈ വക ഹെൽത്ത് കെയർ പ്രൊഡക്‌റ്റുകൾക് ആവശ്യം കൂടിവരികയാണ്. ഈ മേഖലയെ കേന്ദ്രീകരിച്ചു നമുക്ക് ബിസിനസ്സുകൾ തുടങ്ങാം.

കോറോണക്ക് ശേഷം എന്നോ കൊറോണ സമയത്തെന്നോ പറഞ്ഞ് നാളേക്ക് മാറ്റിവെക്കേണ്ടതല്ല ഒരു കാര്യവും. ക്രീയേറ്റിവിറ്റി മാക്സിമം ഉപയോഗപ്പെടുത്താനുള്ള സമയത്താണ് നമ്മൾ ഉള്ളത്. ചടഞ്ഞു കൂടിയിരുന്ന് നമ്മുടെ സംരംഭക മികവിനെ ഉപയോഗ ശൂന്യമാക്കുന്നതിന് പകരം അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ മുൻ‌തൂക്കം കാണണം. നമ്മളെ തോൽപ്പിക്കാൻ നോക്കുന്ന കൊറോണയെ നമ്മുടെ കഴിവിനെ വെച്ച് നമുക്ക് തോല്പിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!