പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റിലേക്ക് സീനിയർ അക്കൗണ്ടൻ്റിൻ്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അക്കൗണ്ടൻ്റ് ജനറൽ ഓഫീസിൽ നിന്ന് സീനിയർ ഓഡിറ്റർ/ അക്കൗണ്ടൻ്റ് ആയി വിരമിച്ച വ്യക്തിയോ അല്ലെങ്കിൽ പിഡബ്ല്യുഡി , എൽ.എസ്.ജി.ഡി. , ഇറിഗേഷൻ വകുപ്പുകളിൽ നിന്ന് ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ച വ്യക്തിയോ ആയിരിക്കണം.  കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നവംബർ 13 നു മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഐ.യു, മൂന്നാം നില, സിവിൽ സ്‌റ്റേഷൻ , കാക്കനാട് എന്ന വിലാസത്തിൽ ലഭിക്കണം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പ് സഹിതം വെള്ള പേപ്പറിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറു മാസത്തിനകം എടുത്ത പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിക്കണം. അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ഇ – മെയിൽ ആയും അയക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here