ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) മാസ്റ്റേഴ്‌സ്/ഡോക്ടറല്‍ തല മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2021 ന് സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in വഴി അപേക്ഷിക്കാം.

20 ഐ.ഐ.എമ്മുകള്‍

അഹമ്മദാബാദ്, അമൃത്‌സര്‍, ബെംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപുര്‍, കോഴിക്കോട്, ലഖ്‌നൗ, നാഗ്പുര്‍, റായ്പുര്‍, റാഞ്ചി, റോത്തക്, സാംബല്‍പുര്‍, ഷില്ലോങ്, സിര്‍മോര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നീ 20 ഐ.ഐ.എം.ലെ പ്രവേശനമാണ് കാറ്റ് 2021 ന്റെ പരിധിയില്‍ വരുന്നത്.

പ്രോഗ്രാമുകള്‍

പി.ജി: മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) എന്നിവയിലൊന്ന് എല്ലായിടത്തും ഉണ്ട്.

ചില പ്രോഗ്രാമുകള്‍: ഫുഡ് ആന്‍ഡ് അഗ്രിബിസിനസ് മാനേജ്‌മെന്റ്, ബിസിനസ് അനലറ്റിക്‌സ്, ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, എന്റര്‍പ്രൈസ് മാനേജ്‌മെന്റ്, അനലറ്റിക്‌സ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ്്, ഗ്ലോബല്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിജിറ്റല്‍ എന്റര്‍പ്രൈസ് മാനേജ്‌മെന്റ്, എക്‌സിക്യുട്ടീവ് എം.ബി.എ., എക്‌സിക്യുട്ടീവ് പി.ജി. ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് തുടങ്ങിയവ.

കോഴിക്കോട് ഐ. ഐ. എമ്മില്‍ ബിസിനസ് ലീഡര്‍ഷിപ്പ്, ഫൈനാന്‍സ്, ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയിലും പി.ജി. പ്രോഗ്രാമുകള്‍ ഉണ്ട്.

ഗവേഷണം: പിഎച്ച്.ഡി./ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (എഫ്.പി.എം.), പാര്‍ട്ട് ടൈം പി എച്ച്.ഡി., എക്‌സിക്യുട്ടീവ് എഫ്. പി. എം./പി എച്ച്. ഡി., പി. എച്ച്. ഡി. ഫോര്‍ വര്‍ക്കിങ് പ്രൊഫഷണല്‍സ് എന്നിവയും വിവിധ ഐ. ഐ. എം.ല്‍ ലഭ്യമാണ്. സ്ഥാപനം തിരിച്ചുള്ള പ്രോഗ്രാം ലഭ്യത iimcat.ac.in ലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/തത്തുല്യ യോഗ്യത വേണം. കാറ്റ് 2021ന് അപേക്ഷിക്കാന്‍ മാത്രമുള്ള വ്യവസ്ഥയാണിത്. പ്രവേശനത്തിന് അതതു സ്ഥാപനത്തിന്റെ വ്യവസ്ഥ ബാധകമായിരിക്കും. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ./എഫ്.ഐ. എ.ഐ. തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷ

കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട് എന്നിങ്ങനെ മുന്ന് ഷിഫ്റ്റില്‍ നടത്തും.പരീക്ഷയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍. പരീക്ഷയ്ക്ക് മൂന്നു വിഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും.

സെക്ഷന്‍ I: വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹ്ഷന്‍
സെക്ഷന്‍ II: ഡേറ്റാ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്
സെക്ഷന്‍ III: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും (എം.സി.ക്യു.), എം.സി.ക്യു. ഇതര ചോദ്യങ്ങളും പ്രതീക്ഷിക്കാം. മോക് ടെസ്റ്റുകള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കാറ്റ് സ്‌കോര്‍

കാറ്റ് 2021 സ്‌കോറിന്റെ സാധുത 2022 ഡിസംബര്‍ 31 വരെ. ഓരോ ഐ.ഐ.എം. അവരുടേതായ പ്രവേശനരീതി ഉണ്ടാകും. മറ്റ് സ്ഥാപനങ്ങള്‍ കാറ്റ് സ്‌കോര്‍ അവരുടെ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് ഉപയോഗിച്ചേക്കാം. ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി (സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഫാക്കല്‍ട്ടി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്), ബനാറസ് ഹിന്ദു സര്‍വകലാശാല, എന്‍.ഐ.ടി. അലഹാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്, എന്‍.ഐ.ടി. തിരുച്ചിറപ്പള്ളി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യുരിറ്റീസ് മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് അക്കാദമി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് തുടങ്ങിയവ അവയില്‍ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!