തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവര്‍ക്കും മറ്റു വികസന വകുപ്പുകളില്‍ 68700-110400 (റിവൈസ്ഡ്) എന്ന ശമ്ബള സ്‌കെയിലിലും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.

വിശദമായ ബയോഡാറ്റയും, എന്‍.ഒ.സിയും സഹിതം അപേക്ഷകള്‍ ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്ബ് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷന് മുഖേന പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്, സെക്രട്ടറിയറ്റ് അനക്‌സ്-1, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

Leave a Reply