തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ രചനാശരീര, രോഗനിദാനം വകുപ്പുകളില്‍ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം. 28ന് രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച. ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!