സംസ്ഥാനത്തെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വര്‍ക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല. ശമ്ബളം 15,000 രൂപ. എം.എസ്.ഡബ്ല്യൂ/ എല്‍.എല്‍.ബിയും കുട്ടികളുടെയും വനിതകളുടെയും മേഖലയില്‍ സോഷ്യല്‍ വര്‍ക്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!