കേരളത്തിലെ എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം(ഇസിഎച്ച്‌എസ്) പോളി ക്ലിനിക്കുകളില്‍ 205 ഒഴിവുണ്ട്. താല്‍ക്കാലിക നിയമനമാണ്. തിരുവനന്തപുരം, കൊച്ചി എന്നീ റീജണല്‍ സെന്ററുകള്‍ക്ക് കീഴില്‍ വിവിധ പോളി ക്ലിനിക്കുകളിലാണ് ഒഴിവ്. വിമുക്തഭടന്മാര്‍ക്ക് പ്രത്യേക സംവരണമുണ്ട്. ഓഫീസര്‍ ഇന്‍ ചാര്‍ജ് 10, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് 9, ഗൈനക്കോളജിസ്റ്റ് 4, മെഡിക്കല്‍ ഓഫീസര്‍ 39, ഡെന്റല്‍ ഓഫീസര്‍ 10, ഡെന്റല്‍ ഹൈജീനിസ്റ്റ് 11, ലാബ്ടെക്നീഷ്യന്‍ 11, ഫിസിയോതെറാപിസ്റ്റ് 4, ഫാര്‍മസിസ്റ്റ് 19, റേഡിയോഗ്രാഫര്‍ 4, നേഴ്സിങ് അസിസ്റ്റന്റ് 21, ഡ്രൈവര്‍ 4, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ 5, ക്ലര്‍ക് 17, വനിതാ അറ്റന്‍ഡന്റ് 7, ചൗക്കീദാര്‍ 4, സഫായ്വാല 14, ലബോറട്ടറി അസിസ്റ്റന്റ് 10, പ്യൂണ്‍ 1, ഐടി നെറ്റ് വര്‍ക് ടെക്നീഷ്യന്‍ 1 എന്നിങ്ങനെയാണ് ഒഴിവ്. കൊച്ചി കേന്ദ്രത്തിന് കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്റ്റേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കൊച്ചി(ആര്‍മി), നേവല്‍ ബേസ്(പിഒ), കൊച്ചി 682004 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ജനുവരി 28. തിരുവനന്തപുരം കേന്ദ്രത്തിന് കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്(ഇസിഎച്ച്‌എസ്), പാങ്ങോട്, തിരുമല(പിഒ), തിരുവനന്തപുരം 695006 എന്ന വിലാസത്തില്‍ അയക്കണം. അവസാന തിയതി ജനുവരി 30. വിശദവിവരത്തിനും അപേക്ഷിക്കാനും www.echs.gov.in.