കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള നിയമന നടപടികൾക്കായി PSC മുന്നൊരുക്കം ആരംഭിച്ചു. റിക്രൂട്ട്മെൻറിനുള്ള ഭേദഗതി ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. സെപഷ്യൽ റൂൾസ് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ ഉണ്ടാകും. ഒഴിവുകൾ സർക്കാർ റിപ്പോർട്ട് ചെയ്താൽ ഉടൻ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കുമെന്ന് PSC ചെയർമാൻ അഡ്വ. എം.കെ.സക്കീർ പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ നിയമനനടപടി പൂർത്തീകരിക്കാനാണ് ശ്രമം. രണ്ട് പരീക്ഷകളും അഭിമുഖം കഴിഞ്ഞതിന് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രിലിമിനറി പരീക്ഷ OMR രീതിയിലും രണ്ടാമത്തേത് Descriptive രീതിയിലും ആയിരിക്കും. അഗസ്റ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here