പോലീസിനെ സഹായിക്കാന്‍ വീഡിയോ പകര്‍ത്തുന്നതും പടം പകര്‍ത്തുന്നതുമായ ഡ്രോണുകളെല്ലാം  കോവിഡ്ക്കാലത്ത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടക്കുന്ന ഹാക്കത്തോണിലെ മത്സരാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കായി നിര്‍മിച്ച ഡ്രോണ്‍ കണ്ട് കൃഷി ഡയറക്ടര്‍ ഡോ.കെ വാസുകി IAS ന് വരെ ഒന്ന് പറത്താന്‍ തോന്നി. വൈഗ അഗ്രിഹാക്കിന്റെ രണ്ടാം ദിവസമായ ഇന്ന്, മത്സരാര്‍ത്ഥികളെ സന്ദര്‍ശിക്കാനെത്തിയ കൃഷി ഡയറക്ടറിലാണ് ഈ ഡ്രോണ്‍ കൗതുക മുണര്‍ത്തിയത്. മത്സരാര്‍ത്ഥികളെ ഡയറക്ടര്‍ അനുമോദിച്ചു.

സംരഭക വിഭാഗത്തില്‍ ഫ്യൂസ് ലേജ് എന്ന ടീം ആണ് ഡ്രോണ്‍ എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരേ സമയം കൃഷിയുടെ വളര്‍ച്ചയും മണ്ണിന്റെ ഗുണവും അതുപോലെ മരുന്ന് തെളിക്കാനുമെല്ലാം ഈ ഡ്രോണ്‍ ഉപയോഗിക്കാം. കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പ്രശ്‌ന പരിഹാരമെന്നരീതിയിലാണ് ഈ ആശയം ഉറവിടുത്തതെന്ന് ടീം അംഗങ്ങളായ ദേവനും ഡിജോയും പറയുന്നു.

കൃഷി, ബന്ധപ്പെട്ട ഭരണ നിര്‍വ്വഹണം രംഗം, കാര്‍ഷിക മേഖലയിലേക്ക് യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള വിഷയങ്ങള്‍ക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൈഗ അഗ്രിഹാക്കില്‍ നിരവധി വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട് ആവേശമെന്നോളമാണ് മത്സരം നടക്കുന്നത്.

വയനാട്ടില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിളവെടുത്ത വാഴക്കുലയെ 14 ദിവസം വരെ കേടാകാതെ സൂക്ഷിക്കാനുളള ജൈവ മരുന്ന് നിര്‍മിച്ച ആശയത്തെ, അഗ്രി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയ ഡോ. ആര്‍ ചന്ദ്രബാബു അഗ്രിഹാക്ക് സന്ദര്‍ശനത്തിനിടയില്‍ സര്‍ക്കാറിന്റെ പിന്തുണയും അറിയിച്ചിരുന്നു.

കാര്‍ഷിക മേഖലയില്‍ പ്രശനപരിഹാരത്തിനായി നൂതന ആശയങ്ങള്‍ കൊണ്ട്, പുതു തലമുറയെ ആകര്‍ഷിക്കുന്ന തരത്തില്‍ വൈഗ അഗ്രിഹാക്ക് ഊര്‍ജ്ജസ്വലമായി തന്നെ മുന്നേറുന്നത് കാര്‍ഷിക മേഖലക്ക് പ്രതീക്ഷയേകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!