Munavira Vakayil
Munavira Vakayil
Sub Editor, NowNext

കടല്‍, നദികള്‍, തീരപ്രദേശങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജലപരിസ്ഥിതികളുടെ വിശദമായ പഠനത്തെയാണ് ഫിഷറീസ് സയന്‍സ് എന്ന് പറയുന്നത്. മത്സ്യസംസ്‌കരണം, സമുദ്രശാസ്ത്രം, ശുദ്ധജല ജീവശാസ്ത്രം, സമുദ്ര ജീവശാസ്ത്രം, ബയോ ഇക്കണോമിക്‌സ്, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്തുന്ന ഒരു ബഹു-അച്ചടക്ക ശാസ്ത്രമാണിത്.

ലോകത്തെ മത്സ്യകയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. അത്‌കൊണ്ട് തന്നെ സാധ്യതകളുടെ കാര്യത്തിലും ആശങ്കയില്ലാതെ ഫിഷറീസ് സയന്‍സ് പഠിക്കാം. ഫിഷറീസ് സയന്‍സിലൂടെ ഈ മേഖലയെ മാനേജ് ചെയ്യുന്നതിനും മനസ്സിലാക്കാനും സാധിക്കും.

താല്‍പര്യത്തോടെ പഠിക്കുന്നവര്‍ക്ക് ഫിഷറീസ് സയന്‍സ് മികച്ച കോഴ്‌സാണ്. ഫിഷറീസ് സയന്‍സ് എന്നത് ബിരുദമായും ബിരുദാനന്തര ബിരുദമായുമെല്ലാം പഠിക്കാം.

പ്രധാനമായും BFSC ( Bachelor in fisheries science), MFSC (Master in fisheries science) കോഴ്‌സുകള്‍ പഠിക്കാവുന്നതാണ്.

പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ കോഴ്‌സായ BFSC ക്ക് ചേരാവുന്നതാണ്. ബിരുദം BFSC പഠിച്ച് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ബിരുദാനന്തര ബിരുദമായ MFSC ചെയ്യാം. Aquatic Biology & Fisherise, Coastal Aquaculture and Marine, Fishery Science and Aquaculture, Industrial Fisherise, Limnology and Fisherise, Marine Biology and Fisherise തുടങ്ങിയവയില്‍ സ്‌പെഷലൈസേഷന്‍ ചെയ്യാവുന്നതാണ്.

ഫിഷറീസ് സയന്‍സ് പഠിച്ചവര്‍ക്ക് ജോലി സാധ്യതകള്‍ നിരവധിയുണ്ട്. Fisheries Extension Officer, Fisheries Biologits, Fishery Manager, Fishery Observer, Fishery Technician, Fishery Officer, Assistant Fisheries Development Officer, District Fisheries Development Officer, Marine Fisheries Officer, Freshwater Fisheries Officer തുടങ്ങിയ തൊഴില്‍ തലക്കെട്ടോടെ പ്രവര്‍ത്തിക്കാവുന്നതാണ്.

പ്രമുഖ ഫിഷറീസ് സയന്‍സ് കോളേജ്
  1. ICAR – Central Marine Fisheries Research Institute, Kochi, Kerala
  2. ICAR – Central Inland Fisheries Research Institute, Barrackpore, West Bengal
  3. ICAR – Central Institute of Fisheries Technology, Kochi, Kerala
  4. ICAR – Directorate of Coldwater Fisheries Research, Bhimtal, Uttarakhand
  5. Osmania University, Hyderabad
  6. Central Institute of Fisheries Education, Versova, Mumbai
  7. CUSAT – Cochin University of Science and Technology, Kerala
  8. Sacred Heart College – SHC, Ernakulam
  9. MGU Kerala – Mahatma Gandhi University
  10. Kerala University of Fisheries and Ocean Studies

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!